Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂട്ടുകാരുടെ...

കൂട്ടുകാരുടെ വാക്കുകേട്ടു; മെഡിക്കൽ ബിരുദാനന്തര ബിരുദത്തിനരികെ മുഹമ്മദ്​ ആ​ഷിഫ്​

text_fields
bookmark_border
ചേമഞ്ചേരി: പൂക്കാട് ബീച്ച് റോഡ് പായ്യോട്ട് മുഹമ്മദ് ആഷിഫിന് മെഡിക്കൽ പി.ജി അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ ഉന്നതവിജയം. 1,40,000ത്തോളം പേർ എഴുതിയ നീറ്റ് പി.ജി പ്രവേശന പരീക്ഷയിൽ 235ാം റാങ്കാണ് മുഹമ്മദ് ആഷിഫ് നേടിയത്. വെല്ലൂർ ഗവ. മെഡിക്കൽ കോളജിൽനിന്ന് 72 ശതമാനം മാർക്കോടെ എം.ബി.ബി.എസ് ബിരുദം നേടിയ മുഹമ്മദ് ആഷിഫ് പി.ജി പ്രവേശന പരീക്ഷക്ക് തൃശൂർ മെഡിക്കൽ കോളജ് അലുമ്നി അസോസിയേഷൻ നടത്തുന്ന പരിശീലന ക്ലാസുകളിൽ പെങ്കടുത്തിരുന്നു. ഇടത്തരം കുടുംബത്തിലെ അംഗമായ മുഹമ്മദ് ആഷിഫിന് 2010ൽ നടത്തിയ കേരള മെഡിക്കൽ/ എൻജിനീയറിങ് പരീക്ഷയിൽ എൻജിനീയറിങ് കോഴ്സിന് പ്രവേശനം ലഭിക്കാൻ ആവശ്യമായ റാങ്ക് ലഭിച്ചിരുന്നു. എന്നാൽ, പ്ലസ് ടുവിന് കൂടെ പഠിച്ച മുഹമ്മദ് ഷാമി​െൻറയും അയൽവാസിയും കൂട്ടുകാരനുമായ തൈവളപ്പിൽ റസാഖി​െൻറയും നിർബന്ധത്തിനു വഴങ്ങി ആഷിഫ് ഒരിക്കൽകൂടി എൻട്രൻസ് പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു. മുഹമ്മദ് ഷാം കോഴിക്കോട് മെഡിക്കൽ കോളജിലെ പഠനത്തിനു ശേഷം ഇപ്പോൾ ഇഖ്റ ആശുപത്രിയിൽ പ്രവർത്തിക്കുകയാണ്. കോഴിക്കോെട്ട പരിശീലന കേന്ദ്രത്തിലെ ഒരു വർഷത്തെ പഠനത്തിനു ശേഷം രണ്ടാം ശ്രമത്തിൽ ആഷിഫിന് നീറ്റ് പരീക്ഷയിൽ 2200ാം റാങ്ക് ലഭിച്ചു. വെല്ലൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശനവും ലഭിച്ചു. വെല്ലൂരിലെ പഠനത്തി​െൻറ അവസാന നാളുകളിൽതന്നെ കൂട്ടുകാരോടൊപ്പം പി.ജി പ്രവേശന പരീക്ഷക്കുള്ള തയാറെടുപ്പ് തുടങ്ങിയിരുന്നു ഇൗ മിടുക്കൻ. പി.ജിക്ക് സർജറിയിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എൻജിനീയറിങ് പ്രവേശനം നേടാൻ തീരുമാനിച്ചിരിക്കെ എം.ബി.ബി.എസ് മോഹം മനസ്സിലുണർത്തിവിട്ട കൂട്ടുകാരെ നന്ദിയോടെ ഒാർക്കുകയാണ് മുഹമ്മദ് ആഷിഫ് ഇപ്പോൾ. കാപ്പാട് ഇലാഹിയ ഹയർസെക്കൻഡറി സ്കൂളിലാണ് പത്താം ക്ലാസ് വരെ ആഷിഫ് പഠിച്ചത്. 10 വർഷമായി സൗദിയിൽ ഹോട്ടൽ തൊഴിലാളിയാണ് പിതാവ് പായ്യോട്ട് അസീസ്. മാതാവ് കുട്ടിനാടത്ത് ആയിഷബി. വിദ്യാർഥികളായ ആദിൽ, അഫ്ലഹ്, അസ്ഹറുദ്ദീൻ എന്നിവർ സഹോദരങ്ങളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story