Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്മാർട്ട് ക്ലാസും...

സ്മാർട്ട് ക്ലാസും സയൻസ് ലാബും

text_fields
bookmark_border
പറമ്പിൽ ബസാർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂമി‍​െൻറയും സയൻസ് ലാബി‍​െൻറയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം ടി. ജുമൈലത്ത് അധ്യക്ഷത വഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷാജികുമാറും ഭൗതിക സാഹചര്യങ്ങളുടെ മാസ്റ്റർ പ്ലാൻ ഡി.പി.ഒ ജയകൃഷ്ണനും പ്രകാശനം ചെയ്തു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി‍​െൻറ പുരസ്കാരം നേടിയ അധ്യാപിക സീമ ശ്രീലയത്തിന് സ്വീകരണം നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം രതി തടത്തിൽ, കുരുവട്ടൂർ ഗ്രാമപഞ്ചായത്തംഗം സരിത കുന്നത്ത്, പി.ടി.എ പ്രസിഡൻറ് സുധീഷ് പുല്ലാണിക്കാട്ട്, പ്രിൻസിപ്പൽ ആഗ്നസ് ലൗലി ഡിക്രൂസ്, കെ. മഞ്ജുള, നന്ദൻ മഠത്തിൽ, ചന്ദ്രൻ പുല്ലാണിക്കാട്ട്, രനീഷ്, ഇ. ബാലൻ, ഷരീഫ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശൈവജ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story