Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാരനിബിഡം മൂലാട്​

താരനിബിഡം മൂലാട്​

text_fields
bookmark_border
സലീം നടുവണ്ണൂർ നടുവണ്ണൂർ: ഇന്ത്യൻ വോളിബാളിൽ മിന്നും താരങ്ങളെ വളർത്തിയെടുത്ത ഗ്രാമമാണ് കോട്ടൂർ പഞ്ചായത്തിലെ മൂലാട്. ചായക്കടയിലും നാലാൾ കൂടുന്നിടത്തുമൊക്കെ കൈപ്പന്ത് കളിയുടെ വിശേഷം ആഘോഷമാക്കുന്ന ഗ്രാമം. ഇത്രമേൽ വോളിബാളിെനയും കളിക്കാെരയും നെഞ്ചേറ്റുകയാണ് ഇവർ. വോളിബാളിലൂടെയാണ് ഗ്രാമം മുഖ്യധാരയിൽ അടയാളപ്പെട്ടത്. കേരള സീനിയർ ടീമിലെ കോഴിക്കോടുനിന്നുള്ള സൂപ്പർ താരമാണ് സി.കെ. രതീഷ് എന്ന മൂലാട്ടുകാരൻ. മൂലാടിൽ നിന്ന് സീനിയർ ഇന്ത്യൻ ക്യാമ്പ് വരെയെത്തിയ രതീഷ് തുടർച്ചയായ രണ്ടാംവർഷമാണ് കേരളത്തി​െൻറ ലിബറോ ആയി കളിക്കുന്നത്. കഴിഞ്ഞവർഷം ചാമ്പ്യൻഷിപ് നേടിയപ്പോൾ നൽകിയ ജോലിപ്രതീക്ഷ അടുത്ത ചാമ്പ്യൻഷിപ്പായിട്ടും രതീഷിന് സ്വപ്നമായി തുടരുകയാണ്. ഇൗ ലിബറോയുടെ ആറാം ചാമ്പ്യൻഷിപ്പാണ് കോഴിക്കോട് വരാൻ പോവുന്നത്. കേരള സീനിയർ ടീമിലെ ജിതിനാണ് മൂലാടി​െൻറ മറ്റൊരു അഭിമാനം. ബി.പി.സി.എൽ കൊച്ചിയുടെ താരമായ ജിതിൻ നാട്ടുകാർക്ക് ജിത്തുവാണ്. ഒരേ ഗ്രാമത്തിൽ നിന്നുള്ള രണ്ട് താരങ്ങൾ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ജഴ്സി അണിയുന്നത് അപൂർവകാഴ്ചയാണ്. നടുവണ്ണൂർ വോളി അക്കാദമിയിൽനിന്ന് അഭ്യസിച്ചുതുടങ്ങിയ ജിത്തു കോഴിക്കോട് സായിയിലൂടെയാണ് കളി മിനുക്കിയത്. സംസ്ഥാന യൂത്ത്‌ ടീമിനൊപ്പം രണ്ടുവർഷം കളിച്ച ജിതിൻ നാലാംതവണയാണ് സംസ്ഥാന സീനിയർ ടീമിനൊപ്പം ചേരുന്നത്. വയനാട്ടിൽ നടന്ന സംസ്ഥാന സീനിയർ വോളിയിൽ എറണാകുളത്തെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ചതാണ് ഒരിക്കൽകൂടി സംസ്ഥാനടീമിലേക്ക് വഴിതുറന്നത്. ജില്ലയിലെ അറിയപ്പെടുന്ന ബ്രദേഴ്സ് മൂലാട് സ്പോർട്സ് ക്ലബ് വളർത്തിയെടുത്ത കളിക്കാർ വർഷങ്ങളായി ദേശീയ, സംസ്ഥാന തലത്തിൽ ജഴ്സിയണിയുന്നു. ഇന്ത്യൻ റെയിൽവേ, സർവിസസ് ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾക്കുവേണ്ടി ഇൗ നാട്ടുകാർ ജഴ്സിയണിഞ്ഞു. മിനി, സബ്ജൂനിയർ, ജൂനിയർ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ വർഷങ്ങളായി ഇവിടത്തെ കളിക്കാരുണ്ട്. പ്രമുഖ കളിക്കാരിൽ 12 പേർ സഹോദരങ്ങളാണ്. ശരത്, ഷിനോജ്, 2001-ലെ ഇന്ത്യൻ താരം അയനിക്കൽ ഇസ്മയിൽ, സക്കീർ, എടക്കണ്ടി മുജീർ, മുജീബ് പുറായിൽ, ജൈസൽ, ജലീൽ ചക്കത്തൂർ, വിമേഷ്, വിജേഷ് നീലിത്താഴ, ബിപിൻ, ജിതിൻ എന്നിവരാണ് വോളിബാളിൽ തിളങ്ങിനിൽക്കുന്ന സഹോദരങ്ങൾ. ഇവരുള്ളതിനാൽ ബ്രദേഴ്സ് മൂലാടെന്ന പേരും അന്വർഥമാവുന്നു. ദീർഘകാലമായി എൻ. ബാബുവാണ് ടീമി​െൻറ പരിശീലകൻ. കോട്ടൂരിലെ യുവജന സ്പോർട്സ് ക്ലബും നിരവധി താരങ്ങളെയും സംഘാടകരെയും വോളിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി സി. സത്യൻ കോട്ടൂർ സംഘാടനമികവി​െൻറ അടയാളപ്പെടുത്തലാണ്. ദേശീയ വോളി വരുമ്പോൾ മൂലാടും സുവർണപ്രതീക്ഷയിലാണ്. രതീഷി​െൻറയും ജിതി​െൻറയും തകർപ്പൻപ്രകടനങ്ങൾക്ക് പ്രാർഥനകളുമായി ഇൗ ഗ്രാമത്തിലെ ആരാധകരും ഗാലറിയിലെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story