Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെങ്ങോടുമല ഖനനത്തിന്...

ചെങ്ങോടുമല ഖനനത്തിന് വഴിയൊരുക്കാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചു

text_fields
bookmark_border
കൂട്ടാലിട: കോട്ടൂർ പഞ്ചായത്തിലെ നരയംകുളം ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് വഴിയൊരുക്കാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് രൂപമാറ്റം വരുത്തി അവിടെ ഷെഡ് നിർമിക്കുകയും പഞ്ചായത്തിൽനിന്ന് കെട്ടിട നമ്പർ തരപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ കണ്ണടക്കുകയാണ് മുഴുവൻ രാഷ്ട്രീയ പാർട്ടികളും നിയമപാലകരും. 1997-98 വർഷത്തിൽ ചെങ്ങോടുമലയിലെ 107 കുടുംബങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്താണ് 21 ലക്ഷം രൂപ ചെലവിൽ കുടിവെള്ള പദ്ധതി ആരംഭിച്ചത്. പദ്ധതി ലക്ഷ്യം കാണാതായതോടെ ഒരു ഗുണഭോക്താവ് ഓംബുഡ്സ്മാനെ സമീപിക്കുകയും തുടർന്ന് ഓംബുഡ്സ്മാ​െൻറ നിർദേശപ്രകാരം പദ്ധതി പൂർത്തീകരിക്കുകയും കമീഷൻ ചെയ്യുകയും ചെയ്തു. എന്നാൽ, ഗുണനിലവാരമില്ലാത്ത പൈപ്പും മറ്റും ഉപയോഗിച്ചതുകൊണ്ട് മൂലാട് വയലിൽ സ്ഥാപിച്ച കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്യുമ്പോഴേക്കും പൈപ്പ് തകർന്ന് പദ്ധതി നിലച്ചു. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റ പ്രവൃത്തി നടത്തിയാൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുമായിരുന്നു. എന്നാൽ, നാലുമാസം മുമ്പ് പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഈ ടാങ്ക് രൂപമാറ്റം വരുത്തി ഷെഡാക്കി മാറ്റുകയായിരുന്നു. കുടിവെള്ള പദ്ധതിയുടെ ടാങ്ക് നശിപ്പിച്ച് സ്വകാര്യ ക്വാറിക്ക് വേണ്ടിയുള്ള പ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്. ഈ ക്വാറി യാഥാർഥ്യമായാൽ ചെങ്ങോടുമലയിൽ പ്രവർത്തിക്കുന്ന ജലനിധി പദ്ധതിയുടെ ടാങ്കിനും ഭീഷണിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story