Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.എ.ഇ വിസക്ക്​...

യു.എ.ഇ വിസക്ക്​ സർട്ടിഫിക്കറ്റുകൾ വേഗം ലഭ്യമാക്കണമെന്ന്​

text_fields
bookmark_border
കോഴിക്കോട്: പുതിയ നിയമപ്രകാരം യു.എ.ഇ വിസക്ക് അപേക്ഷിക്കാനുള്ള സ്വഭാവ സർട്ടിഫിക്കറ്റ് ഒാൺലൈനിലൂടെ പെെട്ടന്ന് ലഭ്യമാക്കണമെന്ന് ലോക ജനശക്തി പാർട്ടി സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ് ആവശ്യപ്പെട്ടു. പാർട്ടി ജില്ല ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ ഖാൻ, സ്റ്റേറ്റ് യൂത്ത് പ്രസിഡൻറ് ജിസ്മത്ത്, പി.ടി. സുബൈർ, കെ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറിയായി പി.ടി. സുബൈർ, വനിതവിഭാഗം വൈസ് പ്രസിഡൻറായി വി.പി. സ്മിത എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി.ടി. കരീംജാൻ (വൈസ് പ്രസി), ടി. രാമകൃഷ്ണൻ, കെ. ഷാജി, ശോഭീന്ദ്രൻ, അശോകൻ (സെക്രട്ടറിമാർ).
Show Full Article
TAGS:LOCAL NEWS 
Next Story