Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപീപ്ള്‍സ് ഹോം പദ്ധതി...

പീപ്ള്‍സ് ഹോം പദ്ധതി പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
എകരൂല്‍: പീപ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ജനകീയ ഭവനപദ്ധതി 'പീപ്ള്‍സ് ഹോമി'​െൻറ ആഭിമുഖ്യത്തില്‍ ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് മേത്തടത്തില്‍ നിര്‍ധനകുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന വീടി‍​െൻറ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ് നിര്‍വഹിച്ചു. ജനനന്മക്കായുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് പഞ്ചായത്തി‍​െൻറ പരിപൂര്‍ണ പിന്തുണയുണ്ടാവുമെന്ന്‍ അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവന സംരംഭമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഭവനപദ്ധതികള്‍കൊണ്ട് മാത്രം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഉദാരമതികളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹായത്തോടെ, യുവാക്കളുടെ ശാരീരിക സന്നദ്ധ സേവനം ഉറപ്പുവരുത്തി 'പീപ്ള്‍സ് ഹോം' എന്നപേരില്‍ പദ്ധതിയുമായി പീപ്ള്‍സ് ഫൗണ്ടേഷന്‍ മുന്നോട്ടുവന്നിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍സെക്രട്ടറി എം.കെ. മുഹമ്മദലി പദ്ധതി വിശദീകരിച്ചു. ബാലുശ്ശേരി ഏരിയ പ്രസിഡൻറ് കെ.കെ. നൗഫല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെംബര്‍ അജിത്‌കുമാര്‍ ഏറാടിയില്‍ സംസാരിച്ചു. എം.കെ. മുഹമ്മദ്‌ ഇയ്യാട് സ്വാഗതവും വി.എ. ലത്തീഫ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story