Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജന​ങ്ങളെ...

ജന​ങ്ങളെ ദുരിതത്തിലാക്കി ബസ്​സമരം

text_fields
bookmark_border
കോഴിക്കോട്: ജനങ്ങളെ ദുരിതത്തിലാക്കി സ്വകാര്യ ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാലസമരം ജില്ലയില്‍ പൂര്‍ണം. ചാർജ് വർധന ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. കെ.എസ്.ആർ.ടി.സി അധിക സർവിസുകൾ ഏർപ്പെടുത്തിയെങ്കിലും യാത്രാക്ലേശത്തിന് വലിയ കുറവില്ലായിരുന്നു. ജീപ്പുകളും മറ്റു ടാക്സികളും സമാന്തര സര്‍വിസ് നടത്തി. രാവിലെ ഓഫിസുകളിലും മറ്റും എത്തേണ്ടവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ബസ് സമരം ഏറെ ദുരിതം സൃഷ്ടിച്ചത്. യാത്രക്കാരുടെ ആവശ്യപ്രകാരം റെയില്‍വേ സ്റ്റേഷന്‍ -കോഴിക്കോട്, കോഴിക്കോട് -ബാലുശ്ശേരി, കോഴിക്കോട്-കുറ്റ്യാടി, മാവൂര്‍ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സര്‍വിസ് നടത്തി. ബാലുശ്ശേരി റൂട്ടില്‍മാത്രം ആറു സര്‍വിസുകളും റെയില്‍വേ സ്‌റ്റേഷനില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് ചെയിന്‍ സര്‍വിസുകളും നടത്തി. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് രാവിലെ എട്ടിനായിരുന്നു മാവൂരിലേക്ക് കെ.എസ്.ആർ.ടി.സി സര്‍വിസ് നടത്തിയത്. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജീപ്പുകളാണ് പ്രധാനമായും സര്‍വിസ് നടത്തിയത്. ബസ് ചാര്‍ജിനേക്കാള്‍ ഇരട്ടി തുകയാണ് ഇവര്‍ ഈടാക്കിയത്. സൂപ്പർ ഫാസ്റ്റ് ബസുകളിലടക്കം അധിക ചാർജ് നൽകിയാണ് മെഡിക്കൽ കോളജിൽനിന്ന് പലരും നഗരത്തിലെത്തിയത്. 15 മിനിറ്റ് വ്യത്യാസത്തിലായിരുന്നു സര്‍വിസ്. ഇതുവരെ ഉപയോഗിക്കാതെ കിടന്ന പഴയ വാഹനങ്ങളും നിരത്തിലിറങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സമരത്തില്‍നിന്നും പിന്നോട്ടുപോകില്ലെന്ന് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജന.സെക്രട്ടറി എം. തുളസീദാസ് അറിയിച്ചു. ജില്ലയില്‍മാത്രം 1400 ബസുകള്‍ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനമാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകളുടെ സംയുക്ത സമരസമിതി മുന്നോട്ടുെവക്കുന്നത്. വടകരയിൽ പാരലൽ കോളജുകൾ അടഞ്ഞുകിടന്നു. ഒാേട്ടാകളും മറ്റു ടാക്സി വാഹനങ്ങളും സർവിസ് നടത്തി. സർക്കാർ ഒാഫിസുകളിൽ ഹാജർനില കുറവായിരുന്നു. ഉൾനാടൻ പ്രദേശങ്ങളായ നാദാപുരം, ഒാർക്കാേട്ടരി, മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി ഭാഗങ്ങളിൽ ജനങ്ങൾ ഏറെ കഷ്ടപ്പെട്ടു. കെ.എസ്.ആർ.ടി.സി സർവിസ് ഉള്ളതിനാൽ താമരശ്ശേരിയിൽ കാര്യമായ ബുദ്ധിമുട്ട് ഉണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story