Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെറ്റോ ജാഥ 19ന്...

സെറ്റോ ജാഥ 19ന് ജില്ലയില്‍

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നയവൈകല്യങ്ങള്‍ക്കെതിരെ 'മതനിരപേക്ഷതയുടെ കാവലാളാകുക' എന്ന സന്ദേശവുമായി സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻസ് (സെറ്റോ) ചെയര്‍മാന്‍ എന്‍. രവികുമാര്‍ നയിക്കുന്ന 'പ്രതിധ്വനി' ഫെബ്രുവരി 19ന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 10ന് വടകരയില്‍ ജില്ലതല ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലചെയര്‍മാന്‍ എൻ.പി. ബാലകൃഷ്ണന്‍, കണ്‍വീനര്‍ എൻ. ശ്യാംകുമാര്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 11.30ന് കൊയിലാണ്ടിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറും ഒരുമണിക്ക് താമരശ്ശേരിയിലെ സ്വീകരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന് കോഴിക്കോട് മാനാഞ്ചിറ ലൈബ്രറിക്ക് സമീപം ജില്ലതല സമാപനസമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story