Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഴിയോരകച്ചവടം:...

'വഴിയോരകച്ചവടം: പഞ്ചായത്തുകളെ ഉൾപ്പെടുത്തണം'

text_fields
bookmark_border
കൊയിലാണ്ടി: വഴിയോരകച്ചവടതൊഴിലാളി സംരക്ഷണ നിയമത്തില്‍ പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് വഴിയോരകച്ചവട തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് സി.പി. സുലൈമാന്‍ സംഘടനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി. ഗോപാലന്‍, എം. പത്മനാഭന്‍, എം. ഷാജി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. ചന്ദ്രൻ ‍(പ്രസി.), കെ. മുസ്തഫ, കെ.എം. കരീം, പി.കെ. സുഭാഷ്, രാമദാസ് പേരാമ്പ്ര, (വൈ. പ്രസി), യു.കെ. പവിത്രന്‍ (ജന. സെക്ര.), എം. മുഹമ്മദലി, പി.വി. മമ്മദ്, സി. മീനാക്ഷി, കരീം ചേമഞ്ചേരി (ജോ. സെക്ര), ടി.കെ. ജോഷി (ട്രഷ). പോസ്റ്റ് ഓഫിസ് മാർച്ച് കൊയിലാണ്ടി: കേന്ദ്രസർക്കാറി​െൻറ കർഷകവിരുദ്ധനയത്തിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. എ.എം. സുഗതൻ ഉദ്ഘാടനം ചെയ്തു. കെ. ഷിജു, പി.കെ. ഭരതൻ, പി. വേണു, ഇ. അനിൽകുമാർ അപ്പു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story