Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹല്ല് സംഗമവും...

മഹല്ല് സംഗമവും വാർഷികവും ഇന്ന്

text_fields
bookmark_border
must............................ മുക്കം: വലിയപറമ്പ് മസ്ജിദുൽ ഫലാഹിലെ മഹല്ല് സംഗമവും മദ്റസ വാർഷികവും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ ഞായറാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. വി.പി. ഷൗക്കത്തലി അധ്യക്ഷത വഹിക്കും. ഉച്ചക്ക് നടക്കുന്ന കുടുംബസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള പ്രസിഡൻറ്.................................. എ. റഹ്മത്തുന്നീസ.................................................................................................... മുഖ്യപ്രഭാഷണം നടത്തും, വൈകീട്ട് 4.30ന് നടക്കുന്ന സൗഹൃദ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് മദ്റസ വാർഷികം കാർട്ടൂണിസ്റ്റ് എം. ദിലീഫ് ഉദ്ഘാടനം ചെയ്യും. ഇശൽവിരുന്ന് സംഗീത ശിൽപം, ഒപ്പന, ഖവാലി, ഗാന ചിത്രീകരണം എന്നിവ അരങ്ങേറും. ചാലിൽ കുടുംബസംഗമം മുക്കം: ചാലിൽ കുടുംബസംഗമം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ചാലിൽ ബീരാൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. യഹ് ക്കൂബ് പുറായിൽ വെബ്സൈറ്റ് ലോഞ്ചിങ് നടത്തി. വി.കെ. വിനോദ്, ജി. അബ്ദുൽ അക്ബർ, എം.ടി. അഷ്റഫ്, നിയാസ് നിസാമി, സി.എച്ച്. മുസ്തഫ, റഷീദ് ചാലിൽ, ബഷീർ ചാലിൽ, റിയാസ് ചാലിൽ എന്നിവർ സംസാരിച്ചു. സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും മുക്കം: ആനയാംകുന്ന് ഹൈസ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക ത്രേസ്യാമ ഫ്രാൻസിസ്, അധ്യാപകരായ ബേബി കൂടരഞ്ഞി, കെ.യു. സിസിലി എന്നിവർക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും നടത്തി. പി.ടി.എ പ്രസിഡൻറ് പി.കെ. ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. തോമസ് മാത്യു സ്വാഗതവും അബ്രഹാം വിൽസൻ നന്ദിയും പറഞ്ഞു. പ്രശസ്ത പിന്നണി ഗായിക ആര്യ മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. മാനേജർ വി. മോയിമോൻ ഹാജി ഉപഹാരങ്ങൾ നൽകി. സി.പി. ചെറിയ മുഹമ്മദ്, കെ.എ. ലീലാമ്മ, പി. പത്മാവതി, എ.എം. സാബിറ, വി.പി. ശോഭന, പി.കെ. ശരീഫുദ്ദീൻ, എം.പി. മജീദ്, എ.പി. മുരളീധരൻ, അഗസ്റ്റിൻ ജോസഫ്, ഇസ്ഹാഖ് കാരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ത്രേസ്യാമ ഫ്രാൻസിസ്, ബേബി കൂടരഞ്ഞി, കെ.യു. സിസിലി എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും നടന്നു. MKMUC 15 ആനയാംകുന്ന് ഹൈസ്കൂളിൽ യാത്രയയപ്പ് വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story