Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടിയത്തൂർ മണ്ഡലം...

കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്​ സമ്മേളനം ഗോതമ്പ് റോഡിൽ

text_fields
bookmark_border
മുക്കം: കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് സമ്മേളനം ഫെബ്രവരി 17 മുതൽ 24 വരെ വിവിധ പരിപാടികളോടെ ഗോതമ്പ് റോഡിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച പതാകദിനം ആചരിക്കും. സമ്മേളനത്തി​െൻറ ഭാഗമായി ഞായറാഴ്ച വൈകുന്നേരം 4.30ന് എരഞ്ഞിമാവ് മുതൽ ചുള്ളിക്കാപറമ്പ് വരെ മാരത്തൺ മത്സരം നടക്കും. രാത്രി ഏഴിന് ഗോതമ്പ് റോഡിൽ അഖില കേരള വടംവലി മത്സരവും ഗാനമേളയും നടക്കും. 21ന് ചെറുവാടിയിൽ യുവജനസംഗമവും വനിതസംഗമവും നടക്കും. 23ന് യൂത്ത് കോൺഗ്രസ് ബൈക്ക് റാലി നടക്കും. സമ്മേള നത്തോടനുബന്ധിച്ച് ആർ.കെ. പൊറ്റശ്ശേരിയുടെ ഓർമക്കായി ചിത്രരചന മത്സരം നടത്തി. 24ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ. സുധാകരൻ, അഡ്വ. ടി.സിദ്ദിഖ്, എം.ഐ ഷാനവാസ് എം.പി, വി.ടി. ബൽറാം, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘംചെയർമാൻ കെ.ടി.മൻസൂർ, സി.ജെ ആൻറണി, റഹ്മത്തുല്ല പരവരി, റിനീഷ്, മുനീർ എന്നിവർ സംബന്ധിച്ചു. പുസ്തകപ്പൂമഴ വായനമത്സരം റിയാലിറ്റി ഷോ നടത്തി മുക്കം: ആനയാംകുന്ന് ജി.എൽ.പി സ്കൂൾ പുസ്തകപ്പൂമഴ വായനമത്സരവും റിയാലിറ്റി ഷോയും നടത്തി. സ്കൂളിൽ ഒരുക്കിയ പുസ്തകപ്രദർശനമേളയിൽ ഓരോ കുട്ടിയും പുസ്തകങ്ങൾ വിലക്ക് വാങ്ങുകയും സ്വന്തമായി ഒരു ഹോം ലൈബ്രറിക്ക് തുടക്കം കുറിക്കുകയുമായിരുന്നു. കഴിഞ്ഞ വായനദിനം മുതൽ കുട്ടികൾ ശേഖരിച്ചുവെക്കുന്ന പുസ്തകനിധിപണം ഉപയോഗിച്ചാണ് മുഴുവൻ പുസ്തകങ്ങളും വാങ്ങിയത്. അടുത്ത അധ്യയന വർഷാരംഭത്തോടുകൂടി സമ്പൂർണ ഹോം ലൈബ്രറി ഉള്ള വിദ്യാലയമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഈ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും. കാരശ്ശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് വി.പി. ജമീല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി തോമസ് അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. സി.പി.ടി.എ ശാക്തീകരണത്തി​െൻറ ഭാഗമായി തയാറാക്കിയ 'അമ്മത്തണൽ' കൈപ്പുസ്തകം വാർഡ് മെംബർ രമ്യ കൂവപ്പാറയും കുട്ടികളുടെ കൈെയഴുത്ത് പ്രതി 'സർഗകുടുംബം' ക്ലാസ് മാഗസിൻ ബ്ലോക്ക്‌ മെംബർ വി.എൻ. ശുഹൈബും ഓരോ കുട്ടിയുടെയും സ്വന്തം പതിപ്പായ 'കുഞ്ഞെഴുത്ത്' കുട്ടികളുടെ മാഗസിൻ ഡയറ്റ് ഫാക്കൽറ്റി സുനിൽ കുമാറും പ്രകാശനം ചെയ്തു. സ്കൂളിലെ നിർധനരായ എസ്.സി. വിദ്യാർഥികൾക്ക് വേണ്ടി സ്കൂളിലെ പൂർവാധ്യാപകർ ചേർന്ന് നൽകുന്ന സ്നേഹത്തണൽ പുസ്തകോപഹാര സമർപ്പണം പഞ്ചായത്ത്‌ മെംബർ പി.പി. ശിഹാബുദ്ദീൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സി.കെ. രവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ സുബൈദ മാളിയേക്കൽ, ഐഷാ ലത, എൻ.കെ.അൻവർ, ബി.ആർ.സി െട്രയ്നർ എൻ.വി. അബ്ദുന്നാസർ, ത്രേസ്യാമ്മ ഫ്രാൻസിസ്, കെ.എ. ഷൈല, അലി ബാസിത്ത്, ഇ.കെ. -കോമു, ജ്യോതി സുരേഷ്, വിജില, എ.വി. സുധാകരൻ മാസ്റ്റർ, പ്രധാനാധ്യാപിക കെ.എ. ലീലാമ്മ, എം.പി. ഫൈസൽ, പി.എൻ. അജയൻ എന്നിവർ സംസാരിച്ചു. റിയാലിറ്റി ഷോക്ക് സി.ടി.വി മാനേജിങ് ഡയറക്ടർ എ.സി. നിസാർ ബാബു, മാധ്യമപ്രവർത്തകൻ പി. ചന്ദ്രബാബു, എ.വി. സുധാകരൻ, പി.എൻ. അജയൻ എന്നിവർ നേതൃത്വം നൽകി. കാരശ്ശേരി പഞ്ചായത്തിലെ മുഴുവൻ എൽ.പി.സ്കൂളുകളെയും പങ്കെടുപ്പിച്ചു നടത്തിയ വായന റിയാലിറ്റി ഷോ 'വായനവാസന്തം' കഥവായന, വാർത്താവതരണം, പത്രക്വിസ് മത്സരങ്ങളിൽ ജി.എൽ.പി.എസ് കക്കാട് ഒന്നാം സ്ഥാനം നേടി. കാരശ്ശേരി എച്ച്.എൻ.സി.കെ.യു.പി സ്കൂളിനാണ് രണ്ടാം സ്ഥാനം. എഫ്.എം.എൽ.പി സ്കൂൾ തേക്കുംകുറ്റി മൂന്നാംസ്ഥാനം നേടി. MKMUC 7 പുസ്തക പൂമഴ വായനമത്സരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story