Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭരത​െൻറ ജയിൽ മോചനത്തിൽ ...

ഭരത​െൻറ ജയിൽ മോചനത്തിൽ സന്തോഷഭരിതരായി കുടുംബം

text_fields
bookmark_border
കൊടുവള്ളി: കഴിഞ്ഞ 18 വർഷത്തിലേറെ ഒമാനിലെ സമാഈൽ സെൻട്രൽ ജയിലിൽ കഴിഞ്ഞ കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ മറിവീട്ടിൽതാഴം ചെറുമലയിൽ ഭരതൻ ജയിൽ മോചിതനായതോടെ വീടണയുന്നതും കാത്തിരിക്കുകയാണ് കുടുംബം. വൈകാതെ നാട്ടിൽ വരുമെന്നു പറഞ്ഞിട്ടും വിവരമൊന്നുമില്ലാതിരിക്കുന്നതിനിടെയാണ് ഒരു കേസിൽ പിടിയിലായി ജയിലിലടക്കപ്പെട്ടതെന്ന വിവരം ലഭിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രഘുനാഥി​െൻറ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഭരതൻ ജയിലിലടക്കപ്പെട്ടത്. ജയിലിൽനിന്ന് എല്ലാ മാസവും വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്ന ഭരതൻ താൻ നിരപരാധിയാണെന്ന് സത്യംചെയ്യാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. കുടുംബഭാരം ഭാര്യ പ്രേമലതയുടെ തലയിലായതോടെ വീടുകളിൽ പണിയെടുത്തും തൊഴിലുറപ്പ് ജോലിക്കുപോയുമാണ് കുടുംബം കഴിഞ്ഞുവന്നത്. പ്രയാധിക്യംമൂലം കഷ്ടപ്പെടുന്ന അമ്മ ജാനകിക്ക് കണ്ണടയുംമുേമ്പ മകനെ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. അച്ഛ​െൻറ മുഖം നേരിയ ഓർമയുള്ള മകൻ ജിതിൻ ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡിസൈനറായി ജോലി ചെയ്യുകയാണ്. മകൾ ജിൻസിയുടെ വിവാഹം കഴിഞ്ഞതും രണ്ടു മക്കൾ ജനിച്ച് മുത്തച്ഛനായതും ഭരതൻ ജയിലിലായിരിക്കെയാണ്. ഭരത​െൻറ ജയിൽ മോചനത്തിന് കുടുംബം മുട്ടാത്ത വാതിലുകളില്ല. എന്നാൽ, വഴികളൊന്നും തെളിഞ്ഞിരുന്നില്ല. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് ഭരതൻ ഉൾപ്പെടെ അഞ്ച് മലയാളികൾ ഇപ്പോൾ ജയിൽ മോചിതരായത്. മലയാളി സാമൂഹിക പ്രവർത്തകനായ തയ്യിൽ ഹബീബാണ് ജയിൽ മോചനത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഔദ്യോഗിക രേഖകൾ ഇന്ത്യൻ എംബസിക്ക് ലഭിച്ചശേഷം തുടർനടപടികൾ പൂർത്തിയാക്കി ഭരതൻ ഉൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കുകയാണ് ചെയ്യുക. ഭരത​െൻറ ജയിൽമോചന വിവരം വീട്ടുകാർ അറിഞ്ഞതോടെ ബന്ധുക്കളെല്ലാം സന്തോഷത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story