Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉൗണു കഴിക്കുന്ന...

ഉൗണു കഴിക്കുന്ന വാഴയിലക്കുപോലും കേരളം ഇതര സ​ംസ്​ഥാനങ്ങളെ ആശ്രയിക്കുന്നു ^മന്ത്രി രാജു

text_fields
bookmark_border
ഉൗണു കഴിക്കുന്ന വാഴയിലക്കുപോലും കേരളം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു -മന്ത്രി രാജു വാഴയിലക്കുപോലും കേരളം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു -മന്ത്രി രാജു നരിക്കുനി: ഉൗണു കഴിക്കുന്ന വാഴയിലക്കുപോലും കേരളം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ലജ്ജാകരമായ അവസ്ഥക്ക് മാറ്റംവരണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു. പൈമ്പാലശേരിക്കു സമീപം പറയങ്ങോട്ട് താഴത്ത് നിർമിച്ച മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മടവൂരിൽ കർഷകർക്ക് ഫെസിലിറ്റേഷൻ സ​െൻററിന് ആവശ്യമായ തുക അപേക്ഷിക്കുന്ന മുറക്ക് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ലാബി​െൻറ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് നിർവഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ടി.കെ. അബൂബക്കറിനെ ചടങ്ങിൽ ആദരിച്ചു. എൻജിനീയർ പുഷ്പരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷംസിയ മലയിൽ, വി. ഷക്കീല, ശശി ചക്കാലക്കൽ, എ.സി. മോഹൻദാസ്, വി.സി. റിയാസ്ഖാൻ, സിന്ധുമോഹൻ, സക്കീന മുഹമ്മദ്, ടി. അലിയ്യി, സാബിറ മൊടയാനി, ഇ. മഞ്ജുള, എ.പി. നസ്തർ, സി. അഹമ്മദ് കോയഹാജി തുടങ്ങിയവർ സംസാരിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് സ്വാഗതവും വെറ്ററിനറി സർജൻ ഡോ. ജയശ്രീ നന്ദിയും പറഞ്ഞു. ഫോട്ടോ: MADAVOOR VET INAUG.JPG മടവൂർ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിക്ക് പുതുതായി നിർമിച്ച കെട്ടിട-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു എരവന്നൂരിലെ സബ് സ​െൻററിന് അഞ്ചു ലക്ഷം നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിക്ക് കീഴിൽ എരവന്നൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് സ​െൻററിന് കെട്ടിടം നിർമിക്കാനായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ രാജു അറിയിച്ചു. കെട്ടിടം നിർമിക്കാൻ അഞ്ചു സ​െൻറ് സ്ഥലം വാർഡ് മെംബർ പി. ശ്രീധരൻ സൗജന്യമായി നൽകിയിരുന്നു. കെട്ടിടം നിർമിക്കേണ്ട കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോയാണ് ഫണ്ട് അനുവദിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. മൃഗാശുപത്രിയിലെ ലാബി​െൻറ വിപുലീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാൻ ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story