Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപബ്ലിക്​ ലൈബ്രറിക്ക്​...

'പബ്ലിക്​ ലൈബ്രറിക്ക്​ ഉറൂബി​െൻറ പേരിടണം'

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാർ ലൈബ്രറി കൗൺസിലിെന ഏൽപിച്ച് സ്റ്റേറ്റ് പദവി നൽകിയ കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് ഉറൂബ് സ്മാരക പബ്ലിക് ലൈബ്രറി ആൻഡ് റിസർച് സ​െൻറർ എന്നു പേരിടണമെന്ന് ഉറൂബ് സാംസ്കാരിക സമിതി യോഗം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ഇവിടെത്ത ഒരുനില ഉറൂബ് മ്യൂസിയം സജ്ജമാക്കാനും പഠനഗവേഷണ സൗകര്യമൊരുക്കാനും ഉപയോഗിക്കണം. ചെയർമാൻ വി.ആർ. സുധീഷ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.പി. വിജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ. സുധാകരൻ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിലാണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രവർത്തിക്കുന്നത്. ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ കണ്ണൂർ റോഡിൽ ഉണ്ടായിരുന്ന സെൻട്രൽ ലൈബ്രറിയിലായിരുന്നു ഉറൂബ് മ്യൂസിയം സജ്ജമാക്കിയിരുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് പദ്ധതി ആവിഷ്കരിക്കണം േകാഴിക്കോട്: 200 നോട്ടിക്കൽ മൈൽ വരെ ആഴത്തിൽ മത്സ്യബന്ധനത്തിന് ആധുനിക സജ്ജീകരണങ്ങളോടു കൂടി പുതിയ പദ്ധതി ആവിഷ്കരിക്കണമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. സംസ്ഥാന കൺവീനർ ലാസർ ആൻറണി അധ്യക്ഷത വഹിച്ചു. നാഷനലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, ബിജി മണ്ഡപം, കെ.ജി. വിജയകുമാരൻ നായർ, ട്രഷറർ േഡാ. ജോർജ് എബ്രഹാം തളനാനി, കെന്നഡി കരിമ്പിൻകാലായിൽ, സുധീഷ് നായർ, റെജി പുത്തേയത്ത്, ബിജു നാരായണൻ, എസ്. പത്മകുമാരി, കാട്ടാക്കട സുനിൽ, അനീഷ് ഇരട്ടയാനി, അയൂബ് മേലേടത്ത്, വള്ളിക്കോട് കൃഷ്ണകുമാർ, സി. കരുണാകരൻ നായർ, തോമസ് സഖറിയ, സന്തോഷ് മാത്യു, ഉഷ ജയകുമാർ, ഗീത ബാലചന്ദ്രൻ, ആൻറണി മണവാളൻ, ഷക്കീല മറ്റപ്പള്ളി, ബിബിൻ കട്ടപ്പന, പി.എ. റഹീം, പി.എൻ. ഗോപിനാഥൻ, പി.എസ്.സി നായർ, എം.ജെ. മാത്യു, ബിനുമോൻ, ലാൽഗ്രാ എന്നിവർ സംസാരിച്ചു. പോളിടെക്നിക് വോളിബാൾ കോഴിക്കോട്: സംസ്ഥാന പോളിടെക്നിക് കോളജ് ഗെയിംസി​െൻറ ഭാഗമായുള്ള വോളിബാൾ ടൂർണെമൻറ് വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.എ. അഗസ്റ്റ്യൻ സ​െൻറർ ഇൻചാർജ് എസ്.എ.െഎ കോഴിക്കോട് ട്രെയ്നിങ് സ​െൻറർ വിശിഷ്ടാതിഥിയായി. മട്ടന്നൂർ ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ ഷരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.എസ്.എ സെക്രട്ടറി എൻ. ശ്രീകുമാർ, കെ. രവികുമാർ, വി.െഎ. തോമസ്, മുഹമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു. വിവിധ സോണൽ ടൂർണമ​െൻറിലെ ജേതാക്കളായ 12 ടീമുകൾ മത്സരത്തിൽ പെങ്കടുത്തു. ശനിയാഴ്ച രാവിലെ 9.30ന് സെമിഫൈനൽ മത്സരങ്ങളും തുടർന്ന് ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story