Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണ്ടാവരുത്​...

ഉണ്ടാവരുത്​ കാക്കോത്തിക്കാവിലെ നിലവിളികൾ...

text_fields
bookmark_border
കോഴിക്കോട്: 'തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കാൻ നല്ല സുഖമാ... ഒടുവിൽ വത്സേലച്ചിക്ക് വാവാച്ചിയെ തിരിച്ചും കിട്ടി. എത്ര മനോഹരം അല്ലേ... പക്ഷേ, സിനിമയല്ലല്ലോ ജീവിതം... ദിയമോൾ എവിടെയാണ്? രാജിയും രാഹുലും നിസാമുദ്ദീനുമൊക്കെ എവിടെയാണ്? ഇനിയും തിരിച്ചെത്താത്ത എത്രയെത്ര കുട്ടികൾ... അവരെ കണ്ടെത്താൻ ഇൗ വാവാച്ചി ഇപ്പോഴും ഇൗ തെരുവുകളിലൂടെ... ഇൗ കാക്കോത്തിക്കാവിലൂടെ... ചത്തിട്ടില്ല അയാൾ... ആ ഒറ്റക്കാലൻ ഉവ്വാച്ചു... ഏതുനിമിഷവും വരാം... പല രൂപത്തിൽ... പല വേഷത്തിൽ... പല ഭാവങ്ങളിൽ... സൂക്ഷിക്കണം. പൊന്നുമക്കളെ നെഞ്ചോടുചേർത്തുപിടിച്ച് ഉറങ്ങാതെ കണ്ണിമചിമ്മാതെ കാത്തുരക്ഷിക്കണം. ഞാനുമുണ്ട് നിങ്ങൾക്കൊപ്പം...' കാണാതാകുന്ന കുട്ടികളെക്കുറിച്ച് ഉത്കണ്ഠകൾ നാടെങ്ങും പടരുേമ്പാൾ കുട്ടികളുടെ സുരക്ഷിതത്വത്തിന് സമൂഹം കൂടുതൽ ജാഗ്രത പാലിക്കണമെന്ന ഒാർമപ്പെടുത്തലുമായി കേരള ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച 'കാക്കോത്തിക്കാവിലെ നിലവിളികൾ'... സോളോഡ്രാമ ശ്രദ്ധേയമായി. 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ' എന്ന ചലച്ചിത്രത്തി​െൻറ പശ്ചാത്തലത്തിൽ പി.സി. ഹരീഷാണ് തയാറാക്കിയത്. പ്രസ്ക്ലബ് ജേണലിസം വിദ്യാർഥിനി പസ്കി രംഗാവിഷ്കാരം നടത്തി. മിഠായിതെരുവിലെ എസ്.കെ. പൊെറ്റക്കാട്ട് പ്രതിമക്കു മുന്നിൽ നടന്ന ആവിഷ്കാരം െഡപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്തു. ഡോ. മിലിമണി, സുബൈർ കൊളക്കാടൻ, വി.പി. അശോകൻ, സതീഷ് കുറ്റിയിൽ, സ്വാതന്ത്ര്യസമര സേനാനി പി. വാസു എന്നിവർ സംസാരിച്ചു. അശാസ്ത്രീയ ബസ്ചാർജ് വർധന: ധർണ നടത്തി കോഴിക്കോട്: അശാസ്ത്രീയ രീതിയിൽ ബസ്ചാർജ് വർധനയിൽ പ്രതിഷേധിച്ച് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി മിഠായിതെരു എസ്.കെ. പ്രതിമക്കു സമീപം ധർണ നടത്തി. ജില്ലാ പ്രസിഡൻറ് ടി.കെ.എ അസീസ് ഉദ്ഘാടനം ചെയ്തു. പി.പി. ഉണ്ണികൃഷ്ണൻ, വി.പി. അബ്ദുൽ ഗഫൂർ, പി.എം. മണി, സലീം പുല്ലടി, ജോൺസൺ വില്യം, ടി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി. ഗോപാലകൃഷ്ണൻ സ്വാഗതവും പി. ശിവാനന്ദൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story