Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅകലാപ്പുഴ നാശത്തി​െൻറ...

അകലാപ്പുഴ നാശത്തി​െൻറ വക്കിൽ

text_fields
bookmark_border
കക്കോടി: അകലാപ്പുഴയുടെ തീരങ്ങളിൽ വളർന്നുനിൽക്കുന്ന കണ്ടൽച്ചെടികൾ നശിപ്പിക്കുന്നതും മാലിന്യം തള്ളുന്നതും കാരണം പുഴ നാശാവസ്ഥയിൽ. കണ്ടലുകൾ വെട്ടിമുറിച്ചും പുഴയുടെ വശങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും തള്ളി പുഴ അനുദിനം മലിനപ്പെടുത്തുകയാണ്. അരികിലിടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വെള്ളത്തിലൂടെ ഒഴുകി ജലമലിനീകരണത്തിന് കാരണമാകുന്നു. മദ്യപസംഘത്തി​െൻറ സ്ഥിര വിഹാരകേന്ദ്രം കൂടിയായി മാറുകയാണ് പുഴയുടെ തീരപ്രദേശം. പ്രധാന കടവുകളിലെല്ലാം കുപ്പികൾ പൂഴയുടെ വശങ്ങളിൽ കൂടിക്കിടക്കുന്നതായി കാണാം. വേനൽക്കാലത്തുപോലും ജലസമൃദ്ധമായ പുഴ വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടാത്തതിനാൽ വശങ്ങളിലെ മണ്ണിടിഞ്ഞും നാശത്തി​െൻറ വക്കിലാണ്. പല ഭാഗത്തും അരികു ഭിത്തിയില്ലാത്തതിനാൽ മഴക്കാലത്തുണ്ടാകുന്ന വെള്ളത്തി​െൻറ ഒഴുക്കു വശങ്ങളിലെ മണ്ണിടിഞ്ഞ് വെള്ളത്തിൽ പതിക്കുന്നതിനിടയാക്കുന്നു. വശങ്ങൾ ഇടിയുന്നതു കാരണം പുഴയുടെ വ്യാപ്തിയും കൂടിവരുകയാണ്. മത്സ്യസമ്പത്തിന് പേരുകേട്ട പുഴയിന്ന് മത്സ്യങ്ങളുടെ എണ്ണം കുറയുന്നതു കാരണം പ്രതിസന്ധിയിലുമാണ്. മലിനമാകുന്ന ജലം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കാനും തുടങ്ങിയിട്ടുണ്ട്. ഫോട്ടോ: AKALAPUZHA.jpg അകലാപ്പുഴയുടെ ഒളോപ്പാറ ഭാഗത്ത് കണ്ടൽച്ചെടികൾ നശിപ്പിച്ച നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story