Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസദാചാര പൊലീസ് ചമഞ്ഞ്...

സദാചാര പൊലീസ് ചമഞ്ഞ് അക്രമം: മൂന്നു പേർക്കെതിരെ വധശ്രമത്തിന് കേസ്

text_fields
bookmark_border
നാദാപുരം: ടെക്സ്റ്റൈൽസിലെ ജോലികഴിഞ്ഞ് സ്ത്രീകളെ താമസസ്ഥലത്ത് കൊണ്ടുവിടാൻ എത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച മൂന്നു പേർക്കെതിരെ നാദാപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. നാദാപുരത്തെ ടെക്സ്റ്റൈൽസ് ഉടമ ദിൽന ഹൗസിൽ ലിഡി(32)നാണ് പുറമേരി കള്ളു ഷാപ്പ് പരിസരത്ത് ബുധനാഴ്ച രാത്രിയോടെ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ലിഡിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെക്സ്റ്റൈൽസിൽ ജോലിചെയ്യുന്ന രണ്ട് സ്ത്രീകളെയാണ് ഇയാൾ താമസസ്ഥലത്ത് കൊണ്ടുവിട്ടത്. ഇതിനിടെ, സ്ഥലത്തെത്തിയ യുവാക്കൾ ചോദ്യം ചെയ്ത് മർദിച്ചൂവെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story