Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരിയിൽ ഗെയിൽ...

താമരശ്ശേരിയിൽ ഗെയിൽ വാതക പൈപ്പ്​ലൈൻ സ്​ഥാപിക്കാനെത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
*നിയമപരമായി നൽകേണ്ട നോട്ടീസുകളോ രേഖകളോ നൽകാതെയാണ് പൈപ്പ് സ്ഥാപിക്കുന്നത് താമരശ്ശേരി: നാട്ടുകാരുടെ ശക്തമായ പ്രതിഷേധം അവഗണിച്ച് തണ്ണീർത്തടങ്ങൾ നികത്തിയും കുന്നും മലയും ഇടിച്ചുനിരത്തിയും താമരശ്ശേരിക്കടുത്ത് ചെമ്പ്ര, ഓടക്കുന്ന് പ്രദേശങ്ങളിൽ ഗെയിൽ അധികൃതർ പൈപ്പ്ലൈൻ സ്ഥാപിക്കുന്നു. നിയമപരമായി നൽകേണ്ട നോട്ടീസുകളോ മറ്റു രേഖകളോ നൽകാതെ പത്തും ഇരുപതും സ​െൻറ് ഭൂമിയിൽ താമസിക്കുന്നവരുടെ വീടുകൾക്കും കിണറുകൾക്കും കൃഷിയിടങ്ങൾക്കും തണ്ണീർത്തടങ്ങൾക്കും ഭീഷണിയാവുന്ന തരത്തിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നതിനു വേണ്ടി ഇടിച്ചുനിരത്തുന്നത്. വ്യാഴാഴ്ച വിളയാറച്ചാലിൽ, ഈന്തുംകണ്ടി, ഓടക്കുന്ന് ഭാഗത്ത് വാതകപൈപ്പ് ലൈൻ സ്ഥാപിക്കാനെത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞു. ചെമ്പ്രയിലെ കുന്നും പ്രദേശമായ പറൂക്കാക്കിൽ മലയും പാലക്കുന്നും ആകെ ഇടിച്ചുനിരത്തിയ നിലയിലാണ്. നടവഴികൾപോലും ബദൽ സംവിധാനമൊരുക്കാതെയും മുന്നറിയിപ്പില്ലാതെ ഇടിച്ചുനിരത്തിയതുമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പാലക്കുന്നുമ്മൽ പ്രദേശത്തേക്കുള്ള നടവഴികൾ തകർത്ത നിലയിലാണ്. നൂറുകണക്കിന് തെങ്ങുകളും കമുകുകളും വൻമരങ്ങളും വെട്ടി നശിപ്പിച്ചിട്ടുണ്ട്. ചെമ്പ്ര കല്ലടപ്പൊയിൽ സെയ്ദ് മുഹമ്മദി​െൻറ വയലും കൃഷിയിടവുമടക്കം രണ്ടരയേക്കറോളം കൃഷി ഭൂമിയാണ് ഇടിച്ചു നിരത്തിയത്. ഒരുപനക്കുന്നുമ്മൽ സുരേഷ്, വിളയാറച്ചാലിൽ ഉണ്ണി, പി.കെ. കണ്ണൻ, ഈന്തുംകണ്ടിയിൽ പാത്തുമ്മ, തനിയലത്ത് അബ്ദുള്ളക്കുട്ടി എന്നിവരുടെ ചെറിയ വീടുകളോട് തൊട്ടുരുമ്മിയാണ് പൈപ്പുകൾ സ്ഥാപിക്കുന്നതിന് വലിയ കുഴികൾ എടുക്കുന്നത്. പൈപ്പ് സ്ഥാപിക്കുന്നതോടെ പാലക്കുന്നുമ്മൽ വേലായുധ​െൻറ കിണർ ഇടിയാൻ സാധ്യതയേറെയാണ്. വി.സി. ഷാജിയുടെ 10 സ​െൻറ് സ്ഥലത്തുള്ള വീടിനും ശൗചാലയത്തിനും നടുവിലൂടെയാണ് പൈപ്പിടുന്നതിന് ഇടിച്ചുനിരത്തിയത്. വിളയാറച്ചാലിൽ രാജേന്ദ്ര​െൻറ തണ്ണീർത്തടവും കൃഷിയുള്ള വയലും നികത്തിയാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നത്. ദേശീയപാതയോരത്ത് ഓടക്കുന്ന് നെരോത്ത് അശ്റഫി​െൻറ വീടി​െൻറ മുറ്റമടക്കം ഒരേക്കറോളം ഭൂമി കൃഷിക്കനുയോജ്യമല്ലാതാവും. പി.കെ. സത്യൻ, വി.സി. ഭരതൻ, സി.വി അബ്ദുറഹിമാൻകുട്ടി, സൈനബ, വി.സി. മജീദ്, പറൂക്കാക്കിൽ നൗഷാദ്, ഷാനിത, കല്ലടപ്പൊയിൽ സാബിറ, ബഷീർ, ആരിഫ, കുഞ്ഞീവി, കുനിയിൽ റഫീക്ക്, കൂടത്തിങ്ങൽ മജീദ് തുടങ്ങിയ വീട്ടുകാർക്കൊന്നും യാതൊരു രേഖയും നൽകാതെയാണ് വിളകൾ നശിപ്പിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നതെന്ന് വീട്ടുടമസ്ഥർ പരാതിപ്പെട്ടു. 20 മീറ്റർ വീതിയിലാണ് കൃഷിസ്ഥലം ഇടിച്ചുനിരത്തുന്നത്. പ്രതിഷേധവുമായെത്തിയ വീട്ടുകാരെ പൊലീസും ഗെയിൽ അധികൃതരും അനുനയിപ്പിച്ച് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നുറപ്പ് നൽകിയതിനെ തുടർന്നാണ് പ്രവൃത്തി പുനരാരംഭിച്ചത്. ദേശീയ ഉർദു ദിനം താമരശ്ശേരി: ദേശീയ ഉർദു ദിനം വിവിധ പരിപാടികളോടെ പൂനൂർ ജി.എം.യു.പി സ്കൂളിൽ നടന്നു. ഹെഡ്മാസ്റ്റർ ഇ. ബാലൻ ഉദ്ഘാടനം ചെയ്തു. എ.എം. സ്വാലിഹ് അധ്യക്ഷത വഹിച്ചു. ഉർദു ക്ലബ് പുറത്തിറക്കിയ ആസാൻ ഉർദു പുസ്തകം ബാലുശ്ശേരി ബി.പി.ഒ കെ.പി. സഹീർ പ്രകാശനം ചെയ്തു. മിർസാ ഗാലിബ് അനുസ്മരണ പ്രഭാഷണം സലാം മലയമ്മ നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരായ ഹക്കീം പൂനൂർ, എ.കെ. ഷീബ, ടി.കെ. സത്യൻ, ബിജി, എസ്. സജിത തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഗാലിബ് ഡോക്യുമ​െൻററി പ്രദർശനവും ഗസൽ ആസ്വാദനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story