Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എസ്.എം. സംസ്ഥാന...

ഐ.എസ്.എം. സംസ്ഥാന സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും

text_fields
bookmark_border
കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം. ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യ ക്യാമ്പ് 17,18 തീയതികളില്‍ കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. 'സാഹിത്യം സംസ്‌കാരം നവോത്ഥാനം' എന്ന പ്രമേയത്തിലുള്ള ദ്വിദിന ക്യാമ്പില്‍ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. കോളജ് തലങ്ങളിലുള്ള മാഗസിന്‍ പത്രാധിപ സമിതി അംഗങ്ങള്‍, ഫൈനാര്‍ട്‌സ് ഭാരവാഹികള്‍, സാഹിത്യാഭിരുചിയുള്ള പ്രതിനിധികള്‍ എന്നിവരും ദ്വിദിന ക്യാമ്പിലുണ്ടാവും. ശനിയാഴ്ച വൈകീട്ട് നാലിന് ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി. രാമനുണ്ണി മുഖ്യാതിഥിയാകുമെന്ന് ക്യാമ്പ് ഡയറക്ടര്‍ നിസാര്‍ ഒളവണ്ണ, കോ-.ഓര്‍ഡിനേറ്റര്‍ കെ.എം.എ അസീസ് മേപ്പയ്യൂര്‍ എന്നിവര്‍ അറിയിച്ചു. ഫോൺ: 9349112102, 9447346044
Show Full Article
TAGS:LOCAL NEWS 
Next Story