Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാലര പതിറ്റാണ്ടി​െൻറ...

നാലര പതിറ്റാണ്ടി​െൻറ ചികിത്സ പുണ്യവുമായി മാമച്ചൻ ഡോക്ടർ

text_fields
bookmark_border
മലയോരത്തി​െൻറ ഭിഷഗ്വരന് വിദ്യാർഥികളുടെ ആദരം തിരുവമ്പാടി: മാമച്ചൻ ഡോക്ടർ മലയോരത്തെ കുടുംബങ്ങൾക്ക് അപരിചിതനല്ല. ചികിത്സ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് തുടങ്ങിയ ഹൃദയബന്ധമാണത്. ആതുര സേവനരംഗത്ത് വൻ പുരോഗതി കൈവരിച്ച പുതിയ കാലത്തും കുടിയേറ്റ ജനതക്ക് മാമച്ചൻ ഡോക്ടർ എന്ന ഡോ. പി.എം. മത്തായി പ്രിയപ്പെട്ടവനാണ്. ഡോക്ടറുടെ സേവനം തിരുവമ്പാടിയിൽ നാലര പതിറ്റാണ്ട് പിന്നിടുകയാണ്. പോഷകാഹാരക്കുറവും കോളറ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും മലയോര മേഖലയിൽ ഭീതി പടർത്തിയ നാളുകളിലാണ് പി.എം. മത്തായി മെഡിക്കൽ ബിരുദധാരിയായി പുറത്തിറങ്ങുന്നത്. 1973ൽ തിരുവമ്പാടിയിൽ തുടങ്ങിയ ക്ലിനിക്ക് മലയോരത്തെ രോഗികൾക്ക് വലിയ ആശ്വാസമായി മാറി. തിരുവമ്പാടിക്ക് പുറമേ കൂടരഞ്ഞി, കോടഞ്ചേരി പ്രദേശവാസികൾക്കും മാമച്ചൻ ഡോക്ടർ ആശ്രയമായി. പിന്നീട്, കിടത്തി ചികിത്സ സൗകര്യങ്ങളോടെ ലിസ ആശുപത്രി തുടങ്ങി. 18 വർഷമായി സൗജന്യ സാന്ത്വന പരിചരണ കേന്ദ്രം ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. സ്വയം സന്നദ്ധരായ പ്രവർത്തകർ സാന്ത്വന പരിചരണ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു. ഡോ. സി.ബി.സി. വാര്യർ, ഡോ. ജി.കെ. വാര്യർ എന്നിവരാണ് ത​െൻറ മാർഗദർശികളെന്ന് ഡോ. പി.എം. മത്തായി പറയുന്നു. മലയോര മേഖലയിലെ ആദ്യ വൈദ്യശാസ്ത്ര ബിരുദ ധാരികളിലൊരാളാണ് ഡോക്ടർ.1965 ൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടി സംസ്ഥാനത്ത് 15ാം റാങ്കുകാരനായി. എറണാകുളം മഹാരാജാസ് കോളജിലെ പ്രീഡിഗ്രി പഠനശേഷം മെറിറ്റിൽ എം.ബി.ബി.എസ് പ്രവേശനം നേടി. ലൂസി മാത്യുവാണ് ഭാര്യ. മക്കൾ: ഡോ. അരുൺ മാത്യു, ഡോ. ജെന്നി മാത്യു, ഡോ. പ്രവീൺ മാത്യു. സേവനരംഗത്ത് നാലര പതിറ്റാണ്ട് പിന്നിട്ട മത്തായിയെ ആവാസ് വിദ്യാർഥി വേദി ആദരിച്ചു. ശിൽപ സുന്ദർ, പി.വി. അർജുൻ, നവ്യ രാജ്, ഫാത്തിമ ഫഹ്മി, കെ.ആർ. ഹരിബാബു, അരുൺ എസ്. നമ്പൂതിരി, ബെൺസൺ ബാബു, നേഹ ബാബു, നവീൻ രാജ് എന്നിവർ സംബന്ധിച്ചു. സെപ്റ്റ് ഫുട്‌ബാൾ: പുറമേരി, കാലിക്കറ്റ് സിറ്റി ജേതാക്കൾ തിരുവമ്പാടി: സെപ്റ്റ് സംസ്ഥാന ഫുട്‌ബാൾ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പുറമേരി, കാലിക്കറ്റ് സിറ്റി സെപ്റ്റ് സ​െൻററുകൾ ജേതാക്കളായി. രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ ഒന്നാമതെത്തിയ ഇരു ടീമുകളും ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് യോഗ്യതനേടി. വിവിധ മേഖലകളിൽ ജേതാക്കളായ എട്ട് ടീമുകൾ ടൂർണമ​െൻറിൽ പങ്കെടുത്തു. തിരുവമ്പാടി കോസ്‌മോസ് സെപ്റ്റ് സ​െൻററാണ് മത്സരം സംഘടിപ്പച്ചത്. ദേശീയ കായികതാരം അപർണ റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ സമ്മാനദാനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story