Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്കാദമിക്​ മാസ്​റ്റർ...

അക്കാദമിക്​ മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
പാലേരി: കുന്നശ്ശേരി ഗവ. എൽ.പി സ്കൂൾ ചെയ്തു. ചങ്ങരോത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് സ്ഥിരം സമിതി ചെയർപേഴ്സൻ വി.കെ. സുമതി, എസ്.എം.സി ചെയർമാൻ വിനോദന് കൈമാറി പ്രകാശന കർമം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.പി. നാണു, റീന, പ്രധാനാധ്യാപിക അനിത രാജീവൻ, ഒ.ടി. ബഷീർ, കുഞ്ഞികൃഷ്ണൻ, നൗഫൽ എന്നിവർ സംസാരിച്ചു. പേരാമ്പ്ര ബി.ആർ.സിയിെല അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. അംബേദ്കർ കോളനി റോഡിൽ യാത്രാദുരിതം പാലേരി: ചക്കിട്ടപാറ പഞ്ചായത്തിലെ അംബേദ്കർ മുക്ക്-ചെങ്ങോട്ട്കൊല്ലി റോഡിൽ യാത്ര ദുഷ്കരം. 15 വർഷം മുമ്പാണ് ഇൗ റോഡ് ടാർ ചെയ്തത്. ഇതിനിടെ അറ്റകുറ്റപ്പണികളൊന്നും നടക്കാത്തതിനാൽ റോഡ് കുണ്ടും കുഴിയുമായി. കാനയില്ലാത്തതിനാലാണ് റോഡ് വേഗത്തിൽ തകരാറിലാകുന്നതെന്നാണ് പ്രദേശത്തുകാർ പറയുന്നത്. റോഡ് എത്രയുംപെട്ടന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിമുക്തഭട സംഗമം പാലേരി: കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി വിമുക്തഭട സംഗമം നടത്തി. കെ.പി.സി.സി അംഗം കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ ്ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ഇ.വി. രാമചന്ദ്രൻ, കെ.വി. രാഘവൻ, വി.പി. ഇബ്രാഹീം, പപ്പൻ കന്നാട്ടി, മേജർ കുഞ്ഞിരാമൻ, പുനത്തിൽ അബ്ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story