Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവപ്രഭ പദ്ധതി...

'നവപ്രഭ പദ്ധതി' വിജയപ്രഖ്യാപനം

text_fields
bookmark_border
മേപ്പയ്യൂർ: ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മേപ്പയൂരിൽ 'നവപ്രഭ പദ്ധതി'യുടെ വിജയപ്രഖ്യാപനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ സുജാത മനക്കൽ നിർവഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ടി.എം. ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് മഞ്ഞക്കുളം നാരായണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ അഡീഷനൽ ഹെഡ്മാസ്റ്റർ വി.പി. ഉണ്ണികൃഷ്ണൻ അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. സി.പി. നാരായണൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, സ്റ്റാഫ് സെക്രട്ടറി സുധീഷ്കുമാർ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എം. സുധാകരൻ സ്വാഗതവും വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ വി.പി. നിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story