Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുത്തഞ്ചേരിക്ക്​...

പുത്തഞ്ചേരിക്ക്​ സ്​മാരകമൊരുക്കും ^മന്ത്രി ടി.പി. രാമകൃഷ്​ണൻ

text_fields
bookmark_border
പുത്തഞ്ചേരിക്ക് സ്മാരകമൊരുക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ ഉള്ള്യേരി: അനുയോജ്യമായ സ്ഥലം കിട്ടിയാലുടനെ പുത്തഞ്ചേരിയുടെ ഒാർമക്കായി ജന്മനാട്ടിൽ സ്മാരകമൊരുക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഗിരീഷ് പുത്തഞ്ചേരിയുടെ ചരമവാർഷിക ദിനത്തിൽ ചെന്താര പുത്തഞ്ചേരി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. സംവിധായകൻ വി.എം. വിനു മുഖ്യപ്രഭാഷണം നടത്തി. നടൻ മാമുക്കോയ മുഖ്യാതിഥിയായി. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ, ടി.എം. ശിവദാസൻ, റഷീദ്, കണ്ണൂർ ഷെരീഫ്, പ്രകാശ് മാരാർ, വി.എം.കെ, കെ. ശ്രീനു, സുരേന്ദ്രൻ പുത്തഞ്ചേരി എന്നിവർ സംസാരിച്ചു. യുവകവി ബിജു ടി.ആർ. പുത്തഞ്ചേരി, ഗായകൻ വി.ജി. ഹരികൃഷ്ണൻ, ഷിഹാൻ പുരസ്കാരജേതാവ് സത്യൻ എടത്തിൽ, ചിത്രകാരൻ അനീഷ് പുത്തഞ്ചേരി എന്നിവരെ ആദരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ജില്ലതല ഗാനാലാപന-കവിതരചന മത്സരവിജയികൾക്കുള്ള ഉപഹാരം മന്ത്രി നൽകി. സുരക്ഷ കളരിസംഘം അവതരിപ്പിച്ച 'കളരിപ്പയറ്റ് പ്രദർശനം' അരങ്ങ് കൊയിലാണ്ടിയുെട 'നാട്ടുണർവ്' മെഗാ ഷോയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story