Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മരംമുറികേസ് പൊലീസ് എഴുതിത്തള്ളി

text_fields
bookmark_border
കൊടിയത്തൂർ: പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന മാവ് മുറിച്ചതിന് മുക്കം െപാലീസ് രജിസ്റ്റർ ചെയ്ത കേസ് പൊലീസ് എഴുതിത്തള്ളി. 2016ൽ രജിസ്റ്റർ ചെയ്ത കേസാണ് എതിർകക്ഷികൾക്കെതിരെ മതിയായ തെളിവുകൾ ഇല്ലാത്തതി​െൻറ പേരിൽ എഴുതിത്തള്ളിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലായി അപകടഭീഷണി ഉയർത്തി നിന്ന മാവ് ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റുകയായിരുന്നു. എന്നാൽ, സംഭവം മാനേജ്മ​െൻറ് കമ്മിറ്റി ചർച്ച ചെയ്തിെല്ലന്നാരോപിച്ച് യു.ഡി.എഫ് രംഗത്തുവന്നു. മെഡിക്കൽ ഓഫിസർ മുക്കം സ്റ്റേഷനിൽ പരാതി നൽകി. ഈ കേസാണ് ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ വാസ്തവവിരുദ്ധമാണെന്ന് കണ്ട് എഴുതിത്തള്ളിയത്. യു.ഡി.എഫ് ഭരണകാലത്ത് ഡി.എം.ഒയെ സ്വാധീനിച്ച് മെഡിക്കൽ ഓഫിസറെ കൊണ്ട് നിർബന്ധിച്ച് പരാതി നൽകിക്കുകയായിരുന്നുവെന്നും തന്നെയും ഒരു എച്ച്.എം.സി മെംബെറയും കുടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story