Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right96​െൻറ നിറവിൽ ജി.എം...

96​െൻറ നിറവിൽ ജി.എം യു.പി.എസ് കരുവൻപൊയിൽ

text_fields
bookmark_border
കൊടുവള്ളി: തലമുറകൾക്ക് അക്ഷരാഭ്യാസം നൽകി ഒരു പ്രദേശത്തി​െൻറ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹികമുന്നേറ്റം അടയാളപ്പെടുത്തിയ കരുവൻപൊയിൽ ജി.എം യു.പി സ്കൂൾ 95 പിന്നിടുന്നു. 1922ൽ എലിെമൻററി സ്കൂൾ ആയി തുടക്കം കുറിച്ച് 1961 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. 2003ൽ നിലവിൽ വന്ന ഹൈസ്കൂളും 2006 ൽ വന്ന ഹയർസെക്കൻഡറിയും സഹോദരസ്ഥാപനങ്ങളാണ്. പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 1250 കുട്ടികളും 45 അധ്യാപകരും ഇവിടെയുണ്ട്. ഓലമേഞ്ഞ കെട്ടിടങ്ങളിൽ നിന്ന് ഇന്ന് 32 ഡിവിഷനുകളുമായി ഹൈടെക് പദവിയിൽ എത്തിനിൽക്കുന്ന വിദ്യാലയം പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. യു.എസ്.എസ്, എൽ.എസ്.എസ് അടക്കമുള്ള മത്സരപരീക്ഷകളിൽ മികച്ചവിജയം കൈവരിച്ച വിദ്യാലയം സബ് ജില്ല, ജില്ല കലാമേളകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച് വിദ്യാഭ്യാസ വൈജ്ഞാനികമേഖലയെ ധൈര്യപൂർവം നേരിടാൻ കുട്ടികളെ സജ്ജമാക്കുക എന്ന ലക്ഷ്യവുമായി മുന്നേറുകയാണ്. ഈ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പുതുതായി പ്രവേശനം നേടിയ സർക്കാർ യു.പി വിദ്യാലയം എന്ന ഖ്യാതി സ്കൂൾ നേടുകയുണ്ടായി. ബി.ആർ.സി തലത്തിൽ പുരസ്കാർ അവാർഡ് നൽകി വിദ്യാലയത്തെ ആദരിച്ചു. ഹൈടെക് സ്കൂൾ പൈലറ്റ് േപ്രാജക്ടി​െൻറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സബ് ജില്ലയിലെ ഏകവിദ്യാലയം കരുവൻ പൊയിൽ യു.പി സ്കൂളാണ്. ഇതി​െൻറ ഭാഗമായി 15 ലാപ്ടോപ്പും ആറ് എൽ.സി.ഡി െപ്രാജക്ടറുകളും ലഭിച്ചു. സ്ഥലം എം.എൽ.എ യുടെ വികസനഫണ്ടിൽ നിന്ന് 16 ലാപ്ടോപ്പുകളും ലഭിച്ചതോടെ ഡിജിറ്റൽ ക്ലാസ് മുറികൾ എന്ന സ്വപ്നത്തി​െൻറ ആക്കം കൂടി. ഇത് കൂടാതെ എം.എൽ.എയുടെ വികസന ആസ്തിയിൽ നിന്ന് പ്രഖ്യാപിക്കപ്പെട്ട പത്ത് കോടി രൂപ ഹയർസെക്കൻഡറി സ്കൂളി​െൻറ ഭൗതിക, അക്കാദമികവികസനത്തിന് പുതിയ മാനങ്ങൾ തുന്നിച്ചേർക്കാനുള്ള പ്രവർത്തനങ്ങളിലാണ് ബന്ധപ്പെട്ട അധികാരികൾ. 96ാം വാർഷിക ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. രണ്ട് ദിവസം നീളുന്ന വർണാഭമായ പരിപാടികളോടെ വിദ്യാലയത്തെ ഉത്സവലഹരിയിലേക്ക് കൊണ്ടുപോവാനുള്ള തയാറെടുപ്പിലാണ് നാടും വിദ്യാലയവും. വർഷങ്ങളോളം വിദ്യപകരുകയും വിദ്യാലയത്തി​െൻറ വളർച്ചക്ക് അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത അധ്യാപകരായ ഹരിദാസൻ, സലാം എന്നിവർക്ക് വിദ്യാലയത്തി​െൻറ സ്നേഹാദരവും യാത്രയയപ്പും ഇതോടൊപ്പം നൽകുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story