Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
മുക്കം: നെല്ലിക്കപറമ്പ് സി.എച്ച് സ്മാരക എൽ.പി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പുതിയ പുലരികൾ വാർഡംഗം എം.ടി. അഷ്റഫ് പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ. ഷമീർ അധ്യക്ഷത വഹിച്ചു. ജി. അബ്ദുൽ അക്ബർ, എൻ. ഭാസ്കരൻ, ശരീഫ് ആദംപടി, യു.പി. ഹമീദ് മാസ്റ്റർ, സി. മിനി എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് യു. നസീബ് നേതൃത്വം നൽകി. റോഡ് ഉദ്ഘാടനം മുക്കം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിതൃക്കോവിൽ റോഡ് 240 മീറ്റർ കോൺക്രീറ്റ് പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ കിയേടം രാമൻ നമ്പൂതിരി മുഖ്യാതിഥിയായി. 100 തൊഴിൽ പൂർത്തിയായവരെ ആദരിച്ച് വാർഡ് മെംബർമാരായ സജി തോമസ്, ജി. അബ്‌ദുൽ അക്ബർ, ശബാന, നടുക്കണ്ടി അബൂബക്കർ, ഷിംജി, റഹ്മത്തുള്ള മൊയ്തീൻകോയ, വിനോദ്, രമേശ്, മധുസൂദനൻ എന്നിവർ സംസാരിച്ചു. അയൽസഭ കൺവീനർ മണികുമാർ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story