Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടു മീറ്റർ നീളം...

രണ്ടു മീറ്റർ നീളം വരുന്ന കപ്പ കൗതുകമായി

text_fields
bookmark_border
കോടഞ്ചേരി: രണ്ടു മീറ്റർ നീളത്തിൽ വിളവെടുത്ത കപ്പ കൗതുകമായി. കോടഞ്ചേരി പൂളവള്ളി കമ്പകക്കുഴി പുത്തൻപുരയിൽ വിജയൻ വീട്ടുമുറ്റത്ത് കൃഷിചെയ്ത കപ്പയാണ് രണ്ടു മീറ്റർ നീളത്തിൽ വിളഞ്ഞത്. രാവിലെ കപ്പ പറിക്കുന്നതിന് ഭാര്യ ശോഭനയുമൊത്ത് ശ്രമിച്ചപ്പോഴാണ് കിഴങ്ങി​െൻറ അസാധാരണ നീളം മനസ്സിലായത്. കൂടുതൽ പരിക്കുപറ്റാതെ കിഴങ്ങ് മണ്ണ് നീക്കി പുറത്തെടുക്കുകയായിരുന്നു. ആമക്കാടൻ ഇനത്തിൽപ്പെട്ട കപ്പയാണ് കൃഷിചെയ്തത്. പൂർണമായും ജൈവ രീതിയിലായിരുന്നു കൃഷി. അസാധാരണ വിളവു കാണാൻ നിരവധി പേർ വീട്ടിലെത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story