Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡുകളുടെ അടിയന്തര...

റോഡുകളുടെ അടിയന്തര പുനരുദ്ധാരണ പ്രവൃത്തികൾക്ക്​ ഭരണാനുമതി

text_fields
bookmark_border
കക്കോടി: കഴിഞ്ഞ കാലവർഷക്കെടുതിമൂലം ഗതാഗതയോഗ്യമല്ലാതായ റോഡുകളുടെ അടിയന്തര പുനരുദ്ധാരണ പ്രവൃത്തിക്ക് ഭരണാനുമതി. 2017-18ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് 42 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയാണ് ഉത്തരവ്. ചേളന്നൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എൻ.കെ. നഗർ ആലയാട്ടുമ്മൽ റോഡിന് എട്ട് ലക്ഷവും കക്കോടി ഒന്നാം വാർഡിലെ ചെറുകുളം ജയശ്രീ റോഡിന് ആറ് ലക്ഷവും കാക്കൂർ ആറാം വാർഡിലെ ഇല്ലത്ത്താഴെ റോഡിന് ആറ് ലക്ഷവും കുരുവട്ടൂർ നാലാം വാർഡിലെ പയിമ്പ്ര-അയ്യപ്പാടം റോഡിന് ആറ് ലക്ഷവും കുരുവട്ടൂർ ഒമ്പതാം വാർഡിലെ തയ്യിൽതാഴം-മണ്ണാർകണ്ടി റോഡിന് ആറ് ലക്ഷവും കാക്കൂർ 12ാം വാർഡിലെ മിനിസ്റ്റേഡിയം റോഡിന് 10 ലക്ഷവും അനുവദിച്ചു. ജില്ല പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ എന്നിവയുടെ പരിധിയിൽ വരുന്ന പ്രവൃത്തികൾ അതത് എൻജിനീയറിങ് വിഭാഗങ്ങളാണ് ചെയ്യിക്കേണ്ടത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പ്രവൃത്തികൾ ബന്ധപ്പെട്ട പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക് പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തെക്കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനീയറിങ് വിഭാഗത്തി​െൻറ അസാന്നിധ്യത്തിൽ പ്രവൃത്തി നടത്തേണ്ടുന്ന പ്രദേശത്തെ അധികാരപരിധിയിൽ വരുന്ന പി.ഡബ്ല്യൂഡി (സ്െപഷൽ ബിൽഡിങ്സ്) പി.ഡബ്ല്യൂഡി (റോഡ്സ് ആൻറ് ബ്രിഡ്ജസ്) എന്നീ വിഭാഗങ്ങളിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരെക്കൊണ്ടും നിർവഹിക്കണമെന്ന് ഉത്തരവിലുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു വെള്ളിമാട്കുന്ന്: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതായി പൊലീസ്. കുന്ദമംഗലത്തിനും മലാപ്പറമ്പിനും ഇടയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് വൻ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതെന്ന് പൊലീസും പ്രദേശവാസികളും പറയുന്നു. പ്രദേശവാസികളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം സംഘങ്ങളെ പിടികൂടാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് പ്രദേശത്തെ മൂന്ന് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായതെന്നും പൊലീസ് പറയുന്നു. മയക്കുമരുന്ന് ഇടപാടിലെ ഇവരുടെ പങ്ക് പരിശോധിച്ചപ്പോഴാണ് പ്രദേശത്ത് വൻ സംഘം പിടിമുറുക്കിയതായി ബോധ്യപ്പെടുന്നത്. നാലഞ്ചുവർഷങ്ങൾക്ക് മുമ്പ് കോളജ് വിദ്യാർഥികളായിരുന്നു ഉപയോക്താക്കളും കാരിയർമാരുമെങ്കിൽ ഇൗയിടെ സ്കൂൾ വിദ്യാർഥികളാണ് സംഘത്തി​െൻറ കണ്ണികളെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ചേവായൂർ സി.െഎ കെ.കെ. ബിജു പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത എട്ട് വിദ്യാർഥികളെ ഇത്തരം കേസിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾ വരെ ഇടപാടുകാരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടത്രേ. കുട്ടികളെ ചോദ്യം ചെയ്യാനുള്ള സാേങ്കതിക തടസ്സങ്ങൾ നിലനിൽക്കുന്നതാണ് കുടുംബാംഗങ്ങളുടെയോ നാട്ടുകാരുടെയോ സഹായം ആവശ്യമായി വരുന്നതെന്ന് പൊലീസ് പറയുന്നു. വൻ വില കൊടുത്ത് മയക്കുമരുന്ന് വാങ്ങേണ്ടിവരുന്നതാണ് മോഷണങ്ങളും പിടിച്ചുപറിയും വർധിക്കുന്നതെന്നും ചേവായൂർ പൊലീസ് പറയുന്നു. കുട്ടികളെ സംശയിക്കുന്നില്ലെന്നതും ആജീവനാന്തം ഇടപാടുകാരെ സൃഷ്ടിക്കാമെന്നതുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതത്രേ. പല വിദ്യാർഥികളും ഇവരുടെ ചൂഷണത്തിനിരയാകുന്ന ഭീതിദമായ അവസ്ഥയാണെന്ന് സി.െഎ പറഞ്ഞു. കാമ്പസിനകത്ത് പൊലീസ് ഇടപെടലിനുള്ള സാേങ്കതിക പ്രശ്നവും കരാർ വ്യവസ്ഥയിലുള്ള അധ്യാപക നിയമനങ്ങളുമാണ് വിദ്യാർഥികളെ നിയന്ത്രിക്കാനുള്ള പ്രയാസങ്ങളത്രേ.
Show Full Article
TAGS:LOCAL NEWS 
Next Story