Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത, രാഷ്​ട്രീയ...

മത, രാഷ്​ട്രീയ ചേരിതിരിവുകൾ കുടുംബങ്ങളിലും വിള്ളൽ വീഴ്​ത്തുന്നു ^അമൃതാനന്ദമയി

text_fields
bookmark_border
മത, രാഷ്ട്രീയ ചേരിതിരിവുകൾ കുടുംബങ്ങളിലും വിള്ളൽ വീഴ്ത്തുന്നു -അമൃതാനന്ദമയി വെള്ളിമാട്കുന്ന്: സേവനം ചെയ്യാനുള്ള ഒരവസരവും പാഴാക്കരുതെന്ന് അമൃതാനന്ദമയി അഭിപ്രായപ്പെട്ടു. വെള്ളിമാട്കുന്നിലെ ബ്രഹ്മസ്ഥാന രജതജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമൃതാനന്ദമായി. ലോകം മുഴുവൻ ഉറ്റുനോക്കുന്നത് നിഷ്കാമ പ്രവർത്തനം ചെയ്യാൻ മനസ്സുള്ളവരെയാണെന്നും മതത്തി​െൻറയും രാഷ്ട്രീയത്തി​െൻറയും പേരിലുള്ള ചേരിതിരിവ് കുടുംബങ്ങളിൽപോലും സംഘർഷം സൃഷ്ടിക്കുകയാണെന്നും അമൃതാനന്ദമയി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 5.30ന് ധ്യാനസംഗമത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ബ്രഹ്മസ്ഥാന മഠ സുവനീർ എഴുത്തുകാരി പി. വത്സലക്ക് നൽകി പി.വി. ചന്ദ്രൻ പ്രകാശനം ചെയ്തു. ജീവാമൃതം പരിപാടി പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അമൃത സ്വാശ്രയ അംഗങ്ങൾക്കുള്ള സാരി വിതരണം സിനിമനടി സുരഭി ലക്ഷ്മി വിതരണം ചെയ്തു. എം.കെ. രാഘവൻ എം.പി, വിനോദ് കോവൂർ എന്നിവർ അമൃതാനന്ദമയിയെ ഹാരാർപ്പണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story