Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശുപത്രികളിലെ...

ആശുപത്രികളിലെ ​പ്രശ്​നം പരിഹരിക്കണമെന്ന്​

text_fields
bookmark_border
ആശുപത്രികളിലെ പ്രശ്നം പരിഹരിക്കണമെന്ന് കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കണമെന്ന് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി യോഗം ആവശ്യപ്പെട്ടു. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാത്തവിധം സർക്കാർ മുൻകൈയെടുത്ത് ഒത്തുതീർപ്പാക്കണം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് കത്തെഴുതിയതായി സെക്രട്ടറി േഡാ. എ.എം. ഷെരീഫ് പറഞ്ഞു. ജനറൽ ബോഡി കോഴിക്കോട്: കേരള കാറ്റിൽ ആൻഡ് മീറ്റ് ഡീലേഴ്സ് അസോസിയേഷൻ ജില്ല ജനറൽ ബോഡി വ്യാപാരി വ്യവസായി സമിതി സിറ്റി കമ്മിറ്റി സെക്രട്ടറി സി.ഇ. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി.എം. സലീം അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ടി.കെ. സാദിഖ് സ്വാഗതവും ടി.പി. സാഹിദ് നന്ദിയും പറഞ്ഞു. ഉർദു ദിനം ആഘോഷിച്ചു കോഴിക്കോട്: നടക്കാവ് ഗവ. ടി.ടി.െഎ കോളജ് ഉർദു ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ടി.സി. റോസ്മേരി ഉദ്ഘാടനം നിർവഹിച്ചു. ലത്തീഫ്, ഡോ. അബ്ദുൽ ഗഫൂർ, ആദിൽ, ഡോ. അബ്ദുൽ ഗഫൂർ, മുഹമ്മദ് റഷീദ്, എ.പി. ഗിരീഷ്കുമാർ, ശ്രീലത, ശിവരാമൻ, റാഷിദ്, തസ്ലീന, മുഹമ്മദലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story