Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
കുറ്റിക്കാട്ടൂർ: മെഡിക്കൽ കോളജ് റഹ്മാനിയ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പ് പി.ടി.എ പ്രസിഡൻറ് ശ്യാംകുമാറിനു നൽകി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ അഹമ്മദ് കുട്ടി, പി.സി. തൗഫീഖ്, റിയാസ്, ടി. മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. മുഹമ്മദ് ബഷീർ സ്വാഗതവും ആശിഖ് നന്ദിയും പറഞ്ഞു. കുട്ടിക്കർഷകരുടെ പച്ചക്കറി വിളവെടുപ്പ് ഉത്സവമാക്കി കുറ്റിക്കാട്ടൂർ: വെള്ളിപറമ്പ് ഗവ. എൽ.പി.സ്കൂൾ കാർഷിക ക്ലബ് ഒരുക്കിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കുട്ടിക്കർഷകർക്ക് ഉത്സവമായി. വാർഡ് മെംബർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പെരുവയൽ പഞ്ചായത്ത് കൃഷിഭവൻ ഒാഫിസർ കെ.യു. ദിവ്യ കോളിഫ്ലവർ ആദ്യ വിളവെടുപ്പ് നടത്തി. പ്രധാനാധ്യാപിക ഫൗസിയ വള്ളിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂളിലെ ഒമ്പത് കുട്ടിക്കർഷകരെ ആദരിച്ചു. സ്മിത, അഫ്നിദാ എന്നിവർക്ക് കർഷകശ്രീ അവാർഡ് നൽകി. പി.ടി.എ പ്രസിഡൻറ് പി.പി. ആനന്ദ്, വൈ. പ്രസി. സദാശിവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story