Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപതിമൂന്നുകാരിയെ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനെ റിമാൻഡ്​ ചെയ്​തു

text_fields
bookmark_border
വെസ്റ്റ്ഹിൽ: പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു. വെള്ളയിൽ പണിക്കർ റോഡിൽ വിളക്കുകാൽ ജങ്ഷനിലെ മുഫീദലിയെയാണ് (29) വെള്ളയിൽ എസ്.െഎ ജംഷീർ പുറമ്പാളിൽ അറസ്റ്റ് ചെയ്തത്. മുഫീദി​െൻറ ഭാര്യ പ്രസവത്തിനു പോയ സമയത്താണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചത്. മാനസികമായി തളർന്ന പെൺകുട്ടിയിൽനിന്ന് രക്ഷിതാക്കൾ വിവരമന്വേഷിച്ചതോടെയാണ് പീഡനം പുറത്തായത്. വെള്ളയിൽ ഹാർബർ തൊഴിലാളിയാണ് മുഫീദ്. പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനറൽ ബോഡി യോഗം കോഴിക്കോട്: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ അത്താണിക്കൽ ഏരിയ വാർഷിക ജനറൽ ബോഡി യോഗം ബ്ലോക്ക് പ്രസിഡൻറ് കെ. അച്യുതൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സണ്ണി സോളമൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി. മോഹനൻ പുത്തഞ്ചേരി വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.പി. രാമചന്ദ്രൻ (പ്രസി.), കെ.പി. ദേവയാനി ടീച്ചർ, എ.സി. ദാമോദരൻ നായർ (വൈസ് പ്രസി.), സണ്ണി സോളമൻ (സെക്ര.), ടി.വി. രാജൻ, പി. ശ്രീനിവാസൻ (ജോ. സെക്ര.), മോഹനൻ പുത്തഞ്ചേരി (ട്രഷറർ). സംഗമം നടത്തി കോഴിക്കോട്: കൊമ്മേരി സർവിസ് സഹകരണ ബാങ്കി​െൻറ ആരംഭകാലത്തെ അംഗങ്ങളുടെയും മുൻ ഭരണസമിതി അംഗങ്ങളുടെയും സംഗമം എം. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എ.എം. അജയകുമാർ, ടി.പി. കോയമൊയ്തീൻ, ജി.സി. പ്രശാന്ത്കുമാർ, എം.സി. അനിൽകുമാർ, എം.പി. രമണി, എം.പി. സുരേഷ്, കെ. ജയരാജ്, കെ.സി. ബാലൻ, പി. ഭരതക്കുറുപ്പ് എന്നിവർ സംസാരിച്ചു. ബാങ്കി​െൻറ പുതിയ എംബ്ലം തയാറാക്കിയ എൻ. വേണുഗോപാലിന് ഉപഹാരം നൽകി. ഡയറക്ടർ ടി.പി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story