Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുത്തൂർമഠം സ്കൂളിൽ...

പുത്തൂർമഠം സ്കൂളിൽ ഏകദിന സഹവാസ ക്യാമ്പ്

text_fields
bookmark_border
പുത്തൂർമഠം: കളിയും ചിരിയും അതിനിടയിൽ കാര്യവുമായി പുത്തൂർമഠം എ.എം.യു.പി സ്കൂളിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ഞുരുക്കൽ, മാനായും മയിലായും, കണ്ണും കയ്യും, കളിക്കൂട്ടം, നുറുങ്ങുകൾ എന്നീ അഞ്ച് സെഷനുകളിലായി നടന്ന പരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സി. നൗഷാദ്, കെ.പി. പാത്തുമ്മൈ, കെ. നന്ദകുമാർ, വി.പി. സുരേഷ് കുമാർ, കെ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. റിസോർസ് പേഴ്സൺമാരായ ശ്രീനിവാസൻ ചെറുകുളത്തൂർ, ടി.വി.ജി. ബിജു ചൂലൂർ, സുരേഷ് ഒളവണ്ണ, മനാഫ്, ലുക്മാൻ എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story