Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമീണ...

ഗ്രാമീണ ആഴ്ചച്ചന്തക്ക്​ തുടക്കം

text_fields
bookmark_border
നന്തിബസാർ: സംസ്ഥാന കൃഷിവകുപ്പും മൂടാടി ഗ്രാമ പഞ്ചായത്തും മൂടാടി സി.ഡി.എസും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ ആഴ്ചച്ചന്ത നന്തിബസാറിൽ തുടങ്ങി. പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ ഇവിടെ കിട്ടും. കൂടാതെ നാടൻ കോഴിമുട്ട, കുടുംബശ്രീ യൂനിറ്റുകൾ ഉൽപാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ എന്നിവയും ഇവിടെ ലഭിക്കും. എല്ലാ ബുധനാഴ്ചയും വൈകീട്ട് മൂന്ന് മുതൽ ചന്ത പ്രവർത്തിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ന്യായമായ വിലക്ക് ഇവിടെ വിൽക്കാം. ആഴ്ചച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. നാളികേര വികസന കോർപറേഷൻ ചെയർമാൻ നാരായണൻ മുഖ്യാതിഥിയായി. മൂടാടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.വി. ഗംഗാധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സോമലത, സി.ഡി.എസ് ചെയർപേഴ്സൻ ശ്രീലത എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.വി. നൗഷാദ് സ്വാഗതവും കൃഷി അസിസ്റ്റൻറ് നാരായണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story