Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവി​െൻറ ദുരൂഹമരണം:...

യുവാവി​െൻറ ദുരൂഹമരണം: അ​േന്വഷണം മയക്കുമരുന്ന്​ സംഘത്തിലേക്കും

text_fields
bookmark_border
കോഴിക്കോട്: യുവാവി​െൻറ ദുരൂഹ മരണത്തിൽ മയക്കുമരുന്ന് സംഘത്തിന് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. വെള്ളിമാട്കുന്ന് സ്വദേശി റിനാസി​െൻറ(29) മരണത്തിലാണ് നഗരത്തിൽ മയക്കുമരുന്നുമായി പിടിയിലായ വെള്ളിപറമ്പിലെ രജുല്‍ കുമാര്‍ (28), പെരിങ്ങളത്തെ ജിഷ്ണു (21), കല്ലാനോെട്ട ഹരീഷ് (28), മലപ്പുറം കക്കാടംപുറത്തെ സാജിദ് (48), വേങ്ങരയിലെ മുനീർ ‍(30), എന്നിവരുടെ പങ്ക് പരിശോധിക്കുന്നത്. 29 ഗ്രാം ബ്രൗണ്‍ഷുഗറും സിറിഞ്ചുകളും സഹിതം കസബ പൊലീസി​െൻറ പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച ചില മൊഴികളാണ് സംശയം ജനിപ്പിച്ചത്. പ്രതികൾ കാറിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുകയായിരുന്നു ചെയ്തിരുന്നത്. ഇതിൽ റിനാസ് ഉൾപ്പെട്ടതായുള്ള ചില സൂചനകൾ ലഭിച്ചതോടെയാണ് അന്വേഷണം ഇൗ വഴിക്ക് നീണ്ടത്. റിനാസി​െൻറ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ മയക്കുമരുന്ന് ഉപയോഗിച്ചാണോ മരണം എന്ന ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, ഇത്തരത്തിൽ സംശയം ജനിപ്പിക്കുന്ന കാര്യങ്ങൾ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തപ്പോഴടക്കം ലഭിച്ചിട്ടുണ്ടെന്ന് കസബ എസ്.െഎ വി. സിജിത്ത് പറഞ്ഞു. മയക്കുമരുന്ന് സംഘത്തിന് പങ്കുണ്ടെന്നതി​െൻറ കൂടുതൽ സൂചനകൾ ലഭിച്ചാൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസി​െൻറ തീരുമാനം. ചാലപ്പുറം അച്യുതൻ ഗേൾസ് സ്കൂളിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വെള്ളിയാഴ്ചയാണ് റിനാസി​െൻറ മൃതദേഹം കണ്ടെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story