Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാർഡിനൻസുകൾക്ക്​...

ഒാർഡിനൻസുകൾക്ക്​ അംഗീകാരം നൽകരുത്​

text_fields
bookmark_border
കോഴിക്കോട്: പ്രകൃതിക്കും ജലസമ്പത്തിനും ദോഷംചെയ്യുന്ന ഒാർഡിനൻസുകൾക്ക് അംഗീകാരം നൽകരുതെന്ന് പ്രകൃതി സംരക്ഷണ സമിതി ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം പി. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി.യു അലി അധ്യക്ഷത വഹിച്ചു. ടി.വി. രാജൻ, മൊയ്തു കണ്ണേങ്കാടൻ, സുമ പള്ളിപ്രം, പി.എ. ആസാദ്, കേളപ്പൻ ഡൽഹി, കെ.കെ. സുനിൽ കുമാർ, ബാബു അണിയാത്ത് തുടങ്ങിയവർ സംസാരിച്ചു. ക്രമസമാധാന തകർച്ച: സർക്കാർ ഇടപെടണം കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതു മൂലമുള്ള ക്രമസമാധാന തകർച്ച പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജനതാദൾ(യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്കരൻ, എൻ.കെ. വത്സൻ, ടി.പി. ഗോപാലൻ, എ.ടി. ശ്രീധരൻ, കെ.കെ. കൃഷ്ണൻ, പി.എം. നാണു, രവി ആവിലോറ, ജയൻ വെസ്റ്റ്ഹിൽ, മനീഷ് കുളങ്ങര എന്നിവർ സംസാരിച്ചു. ആർ.എൻ. രഞ്ജിത്ത് സ്വാഗതവും ഭാസ്കരൻ കൊഴുക്കല്ലൂർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story