Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചളിക്കോട്ട് രിഫാഇയ്യ...

ചളിക്കോട്ട് രിഫാഇയ്യ സെൻറർ വാർഷികവും ആണ്ട് നേർച്ചയും

text_fields
bookmark_border
കൊടുവള്ളി: എളേറ്റിൽ ചളിക്കോട് സാദാത്ത് മഖാം ആണ്ട് നേർച്ചയും രിഫാഇയ്യ വാർഷികവും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് ഷറഫുദ്ദീൻ തങ്ങൾ ചേളാരി പതാക ഉയർത്തും. 9.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. 10 ന് നടക്കുന്ന മതപ്രഭാഷണ പരിപാടിയിൽ അഫ്സൽ അഹ്സനി കാന്തപുരം പ്രഭാഷണം നടത്തും. രാത്രി 10ന് നടക്കുന്ന ദിക്റ്-ദുആ സമ്മേളനത്തിന് യു.കെ. അബ്ദുൽ മജീദ് മുസ്ല്യാർ, അബ്ദുറഹിമാൻ സഖാഫി എന്നിവർ നേതൃത്വം നൽകും. വെള്ളിയാഴ്ച വൈകീട്ട് ദിക്റ്-ദുഅ സംഗമം നടക്കും. വാർത്തസമ്മേളനത്തിൽ ചളിക്കോട് മുഹമ്മദ് ഖാസിം കോയ തങ്ങൾ, കെ.സി. അബ്ദുറഹിമാൻ, ഹസൻ മുസ്ലിയാർ ഒഴലക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story