Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോടഞ്ചേരിയിൽ...

കോടഞ്ചേരിയിൽ മർദനത്തിൽ ഗർഭസ്​ഥശിശു മരിച്ച സംഭവം- പൊലീസ്​ സ്​റ്റേഷനു മുന്നിൽ സമരവുമായി കുടുംബം

text_fields
bookmark_border
കോടഞ്ചേരി: കോടഞ്ചേരിയിൽ അയൽവാസികളുടെ മർദനമേറ്റ് ഗർഭസ്ഥ ശിശു മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയുംചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റുചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി പരാതി. സി.പി.എം പ്രാദേശിക നേതാവുൾപ്പെടെ ഏഴു പേർക്കെതിരെയാണ് കോടഞ്ചേരി സ്വദേശി ജ്യോത്സനയുടെയും കുടുംബത്തി​െൻറയും പരാതി. എന്നാൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത പൊലീസ് മറ്റു പ്രതികളെ പിടികൂടുന്നതിൽ നിസ്സംഗത പാലിക്കുന്നതിൽ പ്രതിഷേധിച്ച് തേനംകുഴി ജ്യോത്സനയും കുടുംബവും കോടഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ സമരം ആരംഭിച്ചു. കഴിഞ്ഞമാസം 28ന് രാത്രിയാണ് താമരശ്ശേരി തേനംകുഴി സിബി ചാക്കോക്കും ഭാര്യ ജ്യോത്സനക്കും രണ്ട് മക്കൾക്കും അയൽവാസികളിൽ നിന്ന് മർദനമേറ്റത്. ഗർഭിണിയായ ജ്യോത്സനക്ക് വയറിന് ചവിട്ടേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗർഭസ്ഥശിശു മരിച്ചിരുന്നു. സി.പി.എം നേതാവ് അടക്കമുള്ളവരാണ് തന്നെ മർദിച്ചതെന്നാണ് ജ്യോത്സനയുടെ പരാതി. സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രതികളിൽനിന്ന് നിരന്തരം ഭീഷണിയുള്ളതായും ഇവർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story