Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്കാദമിക...

അക്കാദമിക മാസ്​റ്റർപ്ലാൻ പ്രകാശനം

text_fields
bookmark_border
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷൈ മോൻ അധ്യക്ഷത വഹിച്ചു. ടോമി കൊന്നക്കൽ, ബോസ് ജേക്കബ്, അഗസ്റ്റിൻ മഠത്തിപറമ്പിൽ, അൽഫോൻസ പുരയിടം, ബീന റോസ്, അനുഗ്രഹ മനോജ്, പി.അബ്ദുൽ മജീദ്, റോയ് ജോസ് മുരിക്കോലിൽ എന്നിവർ സംസാരിച്ചു. കൂടരഞ്ഞി: സ​െൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പ്രകാശന ചടങ്ങ് സോളി ജോസഫ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.റോയി തേക്കുംകാട്ടിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിയാമ്മ ഇടമുളയിലിനു നൽകി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ്, എം.പി.ടി.എ പ്രസിഡൻറ് പ്രീതി രാജീവ്, എൻ.വി. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർമാരായ വി.ജെ. ലിസി, മേരി വർഗീസ് എന്നിവർ പദ്ധതി അവതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story