Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൂചന നിരാഹാരം ഇന്ന്

സൂചന നിരാഹാരം ഇന്ന്

text_fields
bookmark_border
ഫറോക്ക്: വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് കാൽനട യാത്രപോലും ദുസ്സഹമായ ബി.സി റോഡ്- - ചെറുവണ്ണൂർ -കൊളത്തറ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും മുടങ്ങിക്കിടക്കുന്ന റോഡ് വികസനം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ല സെക്രട്ടറി മൊയ്തീൻ ചെറുവണ്ണൂർ സൂചനാ നിരാഹാരമിരിക്കുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുവണ്ണൂർ അങ്ങാടിയിൽ നടക്കുന്ന നിരാഹാരം ജില്ല പ്രസിഡൻറ് സി.ടി. ടോം ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ഫറോക്ക്: നല്ലളം എ.യു.പി സ്കൂൾ അക്കാദമിക പ്ലാൻ പ്രകാശന ചടങ്ങ് കോർപറേഷൻ കൗൺസിലർ എസ്.വി. സമിൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ.വി. അബ്ദുൽ നവാസ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി.കെ. ശോഭന പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ പി.ടി. അബ്ദുൽ അസീസ്, എം.പി.ടി.എ. ചെയർപേഴ്സൻ പി. ലൈല, സി. സോമൻ, എൻ. ശ്യാംകുമാർ, എം.പി. ചന്ദ്രൻ, പി. രാജീവൻ, പ്രധാന അധ്യാപിക എ.കെ. ജയശ്രീ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story