Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാറൂഖ് കോളജിൽ വാന...

ഫാറൂഖ് കോളജിൽ വാന നിരീക്ഷണകേന്ദ്രം ആരംഭിച്ചു

text_fields
bookmark_border
ഫറോക്ക്: ഫാറൂഖ് കോളജ് ഫിസിക്സ് വിഭാഗത്തി​െൻറ നേതൃത്വത്തിൽ വാന നിരീക്ഷണകേന്ദ്രം ആരംഭിച്ചു. 14, 16 ഇഞ്ച് വ്യാസമുള്ള ഡോബ്സോനിയൻ, ഇക്വറ്റോറിയൽ ദൂരദർശിനികളുള്ള നിരീക്ഷണകേന്ദ്രമാണ് സ്ഥാപിച്ചത്. യു.ജി.സിയുടെയും മാനേജ്മ​െൻറി​െൻറയും ധനസഹായത്തോടെയാണ് പദ്ധതി. കോളജ് മാനേജർ സി.പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫിസിക്സ് വിഭാഗത്തി​െൻറ കീഴിൽ അസ്േട്രാണമി, അസ്േട്രാഫിസിക്സ് വിഷയത്തിൽ രണ്ട് ദിവസത്തെ ദേശീയ ശിൽപശാല കോളജിൽ ആരംഭിച്ചു. അസ്േട്രാ ഫിസിക്സ് വിദഗ്ധൻ കോഴഞ്ചേരി കോളജിലെ ഡോ. നൈനാൻ സജിത് ഫിലിപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. പി.എ. ശുഭ, ഡോ. കെ.കെ. അബ്ദുല്ല, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. വി. കബീർ, അസി. പ്രഫ. മിഥുൻഷാ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി പ്രതിഷേധ ചത്വരം ഫറോക്ക്: ആർ.എസ്.എസ് സമാന്തര സൈന്യമാണെന്ന മോഹൻ ഭാഗവതി​െൻറ പ്രസ്താവനക്കെതിരെ വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഫറോക്ക് പേട്ടയിൽ പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വി.പി. ബഷീർ റഹ്മാൻ ബസാർ, പി.സി. സിദ്ദീഖ്, എസ്.പി. ഗഫൂർ മാത്തോട്ടം, കെ. സൈതലവി രാമനാട്ടുകര, ടി. ഷജിനാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story