Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
ആയഞ്ചേരി: പറമ്പിൽ ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ താൽക്കാലിക അവധിയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ബുധനാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. നന്മ പാലിയേറ്റിവ് കെയർ ആയഞ്ചേരി: നന്മ പാലിയേറ്റിവ് കെയർ ആയഞ്ചേരി യൂനിറ്റ് കമ്മിറ്റി രൂപവത്കരണവും ബോധവത്കരണവും നടന്നു. നന്തോത്ത് മൊയ്തീൻ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു കുന്നത്ത് ക്ലാസെടുത്തു. രാജൻ കുറുങ്ങോട്ട്, ഷാജി വില്യാപ്പള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നന്തോത്ത് മൊയ്തീൻ (പ്രസി), വി.കെ. ഖാദർ (വൈസ് പ്രസി), രാജൻ കുറുങ്ങോട്ട് (ജന. സെക്ര), നാരായണൻ ചുണ്ടയിൽ (ജോ.സെക്ര), ഇസ്മാഇൗൽ (ട്രഷ), ഒ.കെ. ശുഹൈബ് (വളൻറിയർ ക്യാപ്റ്റൻ). അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ആയഞ്ചേരി: എം.എൽ.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത് പ്രകാശനം ചെയ്തു. സി.എം. അഹമ്മദ് ഏറ്റുവാങ്ങി. സ്കൂൾ മാനേജർ പി.കെ. അച്യുതൻ, ജയചന്ദ്രൻ, ടി.വി. ഭരതൻ, എൻ.കെ. സുരേഷ് ബാബു, എം. വിജിത, കെ. സാജിത, ജി.എസ്. ശലഭമോൾ, എൻ.കെ. സുധ, കെ. ബാബു എന്നിവർ സംസാരിച്ചു. വള്ള്യാട് ഈസ്റ്റ് എൽ.പി സ്കൂൾ അക്കാദമിക് മാസ്റ്റർ ഗ്രാമപഞ്ചായത്ത് അംഗം കവിത പുത്തൂർപൊയിൽ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കണാരൻ കേളോത്ത് അധ്യക്ഷത വഹിച്ചു. എം.എം. ജയപ്രഭ, സി.എച്ച്. ബിന്ദു, നൗഷാദ്, അമ്മദ് മുറിച്ചാണ്ടി, എ.സി. ലീന, അസീസ് കീരങ്കണ്ടി, ലീൻസി കേളോത്ത് എന്നിവർ സംസാരിച്ചു. സുധൻ കൈവേലി കലാപരിപാടി അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story