Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅജൈവ മാലിന്യ കേന്ദ്രം: ...

അജൈവ മാലിന്യ കേന്ദ്രം: നഗരസഭ 2016ല്‍ തീരുമാനിച്ചതെന്ന്

text_fields
bookmark_border
വടകര: നഗരസഭയിലെ അജൈവ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനും വേര്‍തിരിക്കുന്നതിനും ഷെഡ് സ്ഥാപിക്കാൻ 2016 ആഗസ്റ്റ് 29​െൻറ കൗൺസിലില്‍ തീരുമാനിച്ചതാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. തിങ്കളാഴ്ച നഗരസഭ കൗൺസില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ കൗൺസിലര്‍മാര്‍ ഓഫിസ് ഉപരോധിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാലാണ് വടകര സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അവരെ നീക്കംചെയ്തതെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ജെ.ടി റോഡില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് അജൈവ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതും വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ടി. കേളു സീറോ അവറില്‍ ഉന്നയിക്കുകയും മറുപടി പറയാന്‍ ചെയര്‍മാനെയും സംസാരിക്കാന്‍ മറ്റു കൗൺസിലര്‍മാരെയും അനുവദിക്കാതെ യോഗത്തില്‍ ബഹളമുണ്ടാക്കുകയായിരുന്നെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ചെയര്‍മാ​െൻറ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് യോഗം അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കേണ്ടിവന്നു. സംസ്ഥാനം ഓപൺ ഡിഫിക്കേഷന്‍ ഫ്രീയായി 2016 സെപ്റ്റംബര്‍ 15നകം പ്രഖ്യാപിക്കണമെന്നും നഗരസഭ പ്രദേശത്തുള്ള അജൈവമാലിന്യം ശേഖരിക്കുന്നതിനും വേര്‍തിരിക്കുന്നതിനും 2000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഷെഡ് സെപ്റ്റംബർ 30നകം നിര്‍മിക്കണമെന്നും 2016 ആഗസ്റ്റ് 19ന് കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന വിഡിയോ കോൺഫറൻസിലൂടെ അറിയിച്ചതായാണ് അന്നത്തെ കൗൺസിലിൽ അജണ്ടയായി ചേര്‍ത്തിരിക്കുന്നത്. നഗരസഭ തലത്തില്‍ അഞ്ച് റിസോഴ്സ് പേഴ്സനെയും വാര്‍ഡുകളില്‍ ആറു വീതം വളൻറിയര്‍മാരെയും കണ്ടെത്തി മാലിന്യശേഖരണം പൂര്‍ത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നു. വിഷയം കൗൺസില്‍ വിശദമായി ചര്‍ച്ചചെയ്തെന്നും ഇക്കാര്യത്തിനായി ജെ.ടി റോഡില്‍ കെ.എസ്.ആര്‍.ടി.സി ഡിപോക്കായി അനുവദിച്ച ഷെഡ് സ്ഥിതിചെയ്യുന്ന സ്ഥലം അനുവദിക്കുന്നതിനും വാര്‍ഡുകളില്‍ വളൻറിയര്‍മാരെ കെണ്ടത്തുന്നതിന് കൗൺസിലര്‍മാരെ ചുമതലപ്പെടുത്തുന്നതിനും കൗൺസില്‍ പാര്‍ട്ടി ലീഡര്‍മാരെ ചുമതലപ്പെടുത്തിയതായുമാണ് വാര്‍ത്തക്കുറിപ്പില്‍ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story