Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരമ്പര 10 ഫാസിെൻറ...

പരമ്പര 10 'ഫാസി'െൻറ ചിറകിലേറിയ കുറ്റ്യാടി

text_fields
bookmark_border
പരമ്പര 10 'ഫാസി'​െൻറ ചിറകിലേറിയ കുറ്റ്യാടി അബ്ദുറസാഖ് പാലേരി കുറ്റ്യാടി: ജീവിതത്തിൽ അലിഞ്ഞുചേർന്നതാണ് കുറ്റ്യാടിക്കാർക്ക് വോളിബാൾ. വൈകുന്നേരങ്ങളിൽ ടൗണിലെ കുളത്തുവയലിൽ എന്നും കളിയായിരുന്നു. പിന്നീട് കളി എം.ഐ.യു.പി സ്കൂൾ ഗ്രൗണ്ടിലേക്കു മാറി. ഫാസ് കുറ്റ്യാടിയാണ് ഇൗ നാടി​െൻറ വോളിബാളി​െൻറ ഹൃദയതാളം. കുറ്റ്യാടിക്കാർ ഉപജീവനമാർഗം തേടി ഗൾഫിൽ പോയപ്പോൾ അവിടെയും കളി സജീവമായി. ഖത്തർ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം കുറ്റ്യാടിക്കാരുടെ മുൻകൈയിൽ വോളിബാൾ ടീമുകൾ സജീവം. കളിക്കളം ഇല്ലാത്തതിനാൽ ഇടക്കാലത്ത് വോളിബാളിന് അൽപം ക്ഷീണമുണ്ടായി. കുറ്റ്യാടി പുഴവക്കത്തെ മിനി സ്റ്റേഡിയം കുട്ടികളുടെ പാർക്കിനായി മണ്ണിട്ട് നികത്തി. ഇപ്പോൾ പാർക്കുമില്ല സ്റ്റേഡിയവുമില്ല എന്ന അവസ്ഥയാണ്. പുതുതലമുറ ക്രിക്കറ്റും ഫുട്ബാളും പരിചയപ്പെട്ടു തുടങ്ങി. എന്നാൽ, അടുത്തകാലത്ത് വോളിബാൾ വീണ്ടും കരക്കു കയറി. എം.ഐ.യു.പി സ്കൂൾ ഗ്രൗണ്ടിൽ വോളിബാൾ കോർട്ട് നിർമിച്ചു. വൈകുന്നേരങ്ങളിലെ കളി പുനരാരംഭിച്ചു. വയനാട് റോഡിൽ ഓത്യോട്ടു പാലത്തിനു സമീപം സ്ഥിരം കളിയുണ്ട്. ജാതിക്കും മതത്തിനുമപ്പുറം നാട്ടുകാരെ ഒരുമിപ്പിക്കുന്ന ഘടകംകൂടിയാണ് കുറ്റ്യാടിക്കാർക്ക് വോളിബാൾ. ഫ്രൻറ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ (ഫാസ്) ചിറകിലേറിയാണ് കുറ്റ്യാടിയുടെ വോളിബാളി​െൻറ ജൈത്രയാത്ര. മുൻ ഇന്ത്യൻ ക്യാപ്റ്റനും പൂതംപാറ സ്വദേശിയുമായ ടോം ജോസഫ് മുതൽ പ്രഗല്ഭരായ പല താരങ്ങളും ഫാസിനു വേണ്ടി ജെഴ്സി അണിഞ്ഞവരാണ്. വോളിബാൾ അസോസിയേഷ​െൻറ സഹകരണത്തോടെ 1989ൽ ജില്ല ജൂനിയർ ചാമ്പ്യൻഷിപ് മുതൽ 2014ൽ സംസ്ഥാന സീനിയർ വോളിബാൾ വരെ ഫാസി​െൻറ ബാനറിൽ അരങ്ങേറിയിട്ടുണ്ട്. വോളി മേളകൾ ആയിരങ്ങളെക്കൊണ്ട് ഗാലറി നിറയുന്നതിനാൽ സംഘാടകർക്ക് സാമ്പത്തിക വരുമാനവുമുണ്ടാവും. ഈ തുകകൊണ്ടാണ് കുറ്റ്യാടിയിൽ വോളിബാൾ പരിശീലനത്തിനായി ഒരേക്കർ സ്ഥലം വാങ്ങാനായത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി താരം സി.എം. നൗഫൽ, ജയൻ തൊട്ടിൽപാലം എന്നിവർ ഫാസി​െൻറ കളിക്കാരായിരുന്നു. ഫാസി​െൻറ കളിക്കാരേറെയും ഗൾഫിലായതോടെ അവിടെയും ടീമുണ്ടായി. ദുബൈ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലാണ് ടീമുകളുള്ളത്. ഫാസി​െൻറ ബാനറിൽ അവിടെ ടൂർണമ​െൻറുകൾ സംഘടിപ്പിച്ചിരുന്നു. ടോം ജോസഫിന് അർജുന അവാർഡ് നിരസിച്ചപ്പോൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതും ഫാസി​െൻറ ബാനറിലായിരുന്നു. പിന്നീട് അവാർഡ് കിട്ടിയപ്പോൾ തകർപ്പൻ സ്വീകരണവും നൽകി. കുറ്റ്യാടിയുടെ മതേതര പൈതൃകം ഉൗട്ടിയുറപ്പിക്കുന്നതിൽ വോളിബാളിനുള്ള സ്ഥാനം ഏറെയാണ്. നാദാപുരം സംഘർഷത്തെ തുടർന്ന് പരിസര പഞ്ചായത്തുകളിൽ വരെ കൊലപാതക പരമ്പരകൾ അരങ്ങേറിയപ്പോൾ ക്രിമിനലുകൾക്ക് ഇടം കൊടുക്കാതെ കുറ്റ്യാടി സമാധാനത്തി​െൻറ തുരുത്തായി മാറിയതിന് വോളിബാൾ കളിക്കളങ്ങളിൽ ഉടലെടുത്ത ഐക്യവും സഹവർത്തിത്വവും കൂടി കാരണമായിട്ടുണ്ട്. റെയിൽവേ, സർവിസസ് എന്നിവക്കു വേണ്ടി ദേശീയ ടീമിൽ കളിച്ച ഒ.പി. ഗംഗാധരൻ, റെയിൽവേ കളിക്കാരനായ മൊയ്തു എന്നിവർ ഫാസി​െൻറ കളിക്കാരായിരുന്നു. കുറ്റ്യാടിയിൽ വോളി അക്കാദമി തുടങ്ങാൻ ഒരേക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് പ്രസിഡൻറ് എ.സി. അബ്ദുൽ മജീദ്, സെക്രട്ടറി കാവിൽ കുഞ്ഞബ്ദുല്ല എന്നിവർ പറഞ്ഞു. സ്കൂൾ, കോളജ് വിദ്യാർഥികളിലെ സമർഥരായ കളിക്കാരെ കണ്ടെത്തി പരിശീലിപ്പിക്കലാണ് ലക്ഷ്യം. kuttiyadi volly3.jpg കുറ്റ്യാടിയിൽ കഴിഞ്ഞ മാസം നടന്ന സെലിബ്രിറ്റി വോളിയിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ, മുൻ ഇന്ത്യൻ താരം ഇ.കെ. കിഷോർ കുമാർ തുടങ്ങിയവർ
Show Full Article
TAGS:LOCAL NEWS 
Next Story