Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ വോളി​: ദീപശിഖ...

ദേശീയ വോളി​: ദീപശിഖ പ്രയാണം 17ന്​

text_fields
bookmark_border
കോഴിക്കോട്: ഫെബ്രുവരി 21ന് കോഴിക്കോട്ട് നടക്കുന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പി​െൻറ ദീപശിഖ പ്രയാണം 17ന് വടകരയിൽ നിന്നാരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ ഇന്ത്യൻ വോളിബാൾ കോച്ച് അച്യുതക്കുറുപ്പി​െൻറ സ്മൃതിമണ്ഡപത്തിൽനിന്ന് തെളിയിക്കുന്ന ദീപശിഖ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും പര്യടനം നടത്തി 20ന് കോഴിക്കോെട്ടത്തും. ദേശീയ വോളിയുെട പ്രചാരണാർഥം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സർവിസ് മഴയെന്ന പേരിൽ ബുധനാഴ്ച മുതൽ പ്രചാരണ പരിപാടി നടത്തും. നഗര ഗ്രാമ വ്യത്യാസമില്ലാതെ വോളിബാൾ സർവിസ് ചെയ്യാൻ ഒരുലക്ഷം പേർക്ക് അവസരമൊരുക്കും. രജിസ്റ്റേർഡ് ക്ലബുകളുടെയും വോളിതാരങ്ങളുടെയും സഹകരണത്തോടെയാണ് സർവിസ് മഴ സംഘടിപ്പിക്കുക. 17ന് നടക്കുന്ന പ്രചാരണ മത്സരത്തിൽ കോഴിക്കോട് പ്രസ്ക്ലബ് ടീം കണ്ണൂർ പ്രസ്ക്ലബ് ടീമിനെ നേരിടും. 19ന് ഇൻറർ കൊളീജിയറ്റ് വോളിബാൾ ടൂർണമ​െൻറ് സംഘടിപ്പിക്കും. 21ന് രാവിലെ 7.30 മുതൽ മത്സരങ്ങൾ തുടങ്ങും. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ ഉച്ചവരെയുള്ള മത്സരങ്ങൾ കാണികൾക്ക് സൗജന്യമായി കാണാം. ചാമ്പ്യൻഷിപ്പി​െൻറ ലോഗോ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസനും മുഖ്യ സ്പോൺസർ ഗോകുലം ഗോപാലനും പ്രകാശനം ചെയ്തു. പ്രമോ വിഡിയോ മുൻ മേയർ ഒ. രാജഗോപാലൻ പ്രകാശനം ചെയ്തു. വാർത്തസമ്മേളനത്തിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, ചാമ്പ്യൻഷിപ് ജനറൽ കൺവീനർ നാലകത്ത് ബഷീർ, ഓ‌ർഗനൈസിങ് സെക്രട്ടറി സി. സത്യൻ, ഗോകുലം ഗോപാലൻ, ഒ. രാജഗോപാൽ, മൊയ്തീൻ കോയ, എ.വി. റഫീഖ്, ഗോകുലം ബൈജു, കമാൽ വരദൂർ, ആർക്കിടെക്ട് പ്രശാന്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story