Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ് പ്രതിഷേധ...

കോൺഗ്രസ് പ്രതിഷേധ പ്രകടനം

text_fields
bookmark_border
കൊടുവള്ളി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കൊടുവള്ളിയിൽ പ്രകടനം നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് സി.എം. ഗോപാലൻ അധ്യക്ഷത വഹിച്ചു. യു.വി. ശിവദാസൻ, പുത്തൻപുര അബ്ദുറഹിമാൻ കുട്ടി, സി.പി. റസാഖ്, ഒ.കെ. നജീബ്, ടി.പി.സി. മുഹമ്മദ്, എൻ.കെ. അനിൽ കുമാർ, സിൻജു ആൽത്തറങ്ങൽ, കെ. മോഹനൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് റശീദ് കരിറ്റിപറമ്പ്, പി.സി. ജമാൽ, സത്യനാഥ് ഉമ്മളത്തൂർ, ഗഫൂർ പുത്തൻപുരയിൽ, എൻ.പി. മുനീർ, കോതൂർ ബാബു എന്നിവർ നേതൃത്വം നൽകി. കൊടുവള്ളി: കൊടുവള്ളി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം കോഴിക്കോട് പാർലമ​െൻറ് സെക്രട്ടറി സിംജു ആൽത്തറങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. റഷീദ് അധ്യക്ഷത വഹിച്ചു. കൊടിവള്ളി: മാനിപുരം ബൂത്ത് കമ്മിറ്റി അപലപിച്ചു. ബൂത്ത് പ്രസിഡൻറ് റിയാസ് വൈക്കര അധ്യക്ഷത വഹിച്ചു. കെ. നവനീത് മോഹൻ, ഇബ്രാഹിം വൈക്കര, കെ. മോഹൻദാസ്, ശരീഫ് മാനിപുരം, കെ. ബാലകൃഷ്ണൻ നായർ, മധു മാനിപുരം, ബഷീർ, മുഹമ്മദാലി, രാഘവൻ പാലക്കുന്നുമ്മൽ എന്നിവർ സംസാരിച്ചു. അഞ്ചാം വർഷ ഹജ്ജ് അപേക്ഷകരുടെ യോഗം നാളെ കൊടുവള്ളി: കോഴിക്കോട്, വയനാട് ജില്ലകളിലെ അഞ്ചാം വർഷ ഹജ്ജ് അപേക്ഷകരുടെ യോഗം വ്യാഴാഴ്ച രാവിലെ 10.30ന് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഐ.ടി.സി ഹാളിൽ നടക്കും. കേന്ദ്ര സർക്കാറി​െൻറ പുതിയ ഹജ്ജ് നയത്തിനെതിരെ അഞ്ചാം വർഷ അപേക്ഷകർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട മുഴുവൻ അപേക്ഷകരും യോഗത്തിൽ പങ്കെടുക്കണം. ഫോൺ: 9745602523.
Show Full Article
TAGS:LOCAL NEWS 
Next Story