Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാസ്​റ്റർ പ്ലാൻ...

മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
കൊടുവള്ളി: പൊതുവിദ്യാഭ്യാ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി തയാറാക്കിയ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ അക്കാദമിക് മാസ്റ്റർ പ്ലാൻ 'സമീക്ഷ' കാരാട്ട് റസാഖ് എം.എൽ.എ പ്രകാശനം ചെയ്തു. കൗൺസിലർ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡോ. സതീഷ് പ്ലാൻ വിശദീകരിച്ചു. കെ.ടി. സുനി, തങ്ങൾസ് മുഹമ്മദ്, എം.എം. അബ്ദുൽ മജീദ്, കെ.വി. അഷ്റഫ്, ടി.കെ. അരവിന്ദാക്ഷൻ, പി.കെ. മുഹമ്മദ് ബഷീർ, കെ.കെ. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.ടി. അബ്ദുൽ നാസർ സ്വാഗതവും ഇ.സി. മുഹമ്മദ് നന്ദിയും പറഞ്ഞു. സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടിയ കെ. ജുലൈല, എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടിമാന്ത്രികൻ മുഹമ്മദ് ഫസൽ എന്നിവരെ ആദരിച്ചു. മുഹമ്മദ് ഫസലി​െൻറ മാന്ത്രിക പ്രകടനവും നടന്നു. കൊടുവള്ളി: എളേറ്റിൽ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ തയാറാക്കിയ മാസ്റ്റർ പ്ലാൻ സമർപ്പണം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. വാർഡ് മെംബർ എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ. ആരിഫ പദ്ധതി വിശദീകരിച്ചു. മുസ്തഫ പി. അറക്കൽ, കെ. കണ്ടൻകുട്ടി, എം. ജമീല, ടി.കെ. സാജിർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.പി. മുഹമ്മദ് സാലിഹ് സ്വാഗതവും വി.പി. സലീം നന്ദിയും പറഞ്ഞു. കളരാന്തിരി മുസ്ലിം വെൽഫെയർ സൊസൈറ്റി വാർഷികം കൊടുവള്ളി: 'അശരണരെ അറിയുക അത്താണിയാവുക' എന്ന പ്രമേയത്തിൽ കളരാന്തിരി മുസ്ലിം വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ചതുർദിന വാർഷിക സംഗമത്തിന് തുടക്കമായി. മഹല്ല് ഖാദി കെ. അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. പി.കെ. മോയിൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. നൗഫൽ ഹുദവി കാസർകോട് പ്രഭാഷണം നടത്തി. ജന. സെക്രട്ടറി എൻ.കെ. അബൂബക്കർ സ്വാഗതവും പി.കെ. സാജിദ്‌ ഫൈസി നന്ദിയും പറഞ്ഞു. അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിട്ടു കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് 2017 -18 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് മടവൂർ പഞ്ചായത്തിലെ ചാത്തനാറമ്പത്ത് നിർമിക്കുന്ന അംഗൻവാടി കെട്ടിടത്തി​െൻറ തറക്കല്ലിടൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശി ചക്കാലക്കൽ നിർവഹിച്ചു. വാർഡ് മെംബർ അംബുജം അധ്യക്ഷത വഹിച്ചു. സി. വിനോദരൻ, ബൈജു ചാത്തനാറമ്പ്, വത്സൻ ചാത്തനാറമ്പ്, ബാബു എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർ ജലജ സ്വാഗതവും ഹെൽപ്പർ സജിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story