Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാലയ മുറ്റത്ത്...

വിദ്യാലയ മുറ്റത്ത് ഔഷധത്തോട്ടം ഒരുങ്ങി

text_fields
bookmark_border
തിരുവമ്പാടി: കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഔഷധ തോട്ടമൊരുങ്ങി. നൂറോളം ഔഷധ ചെടികളാണ് തോട്ടത്തിലുള്ളത്. ഒയിസ്ക ഇൻറർനാഷനൽ കൂടരഞ്ഞി ചാപ്റ്ററി​െൻറ സഹകരണത്തോടെയാണ് ഔഷധത്തോട്ടം ഒരുക്കിയത്. സ്കൂൾ കാർഷിക ക്ലബ്, വ്യക്തിത്വ വികസന ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് തോട്ടത്തി​െൻറ പരിചരണം. കൂടാതെ, ഒയിസ്ക, കൃഷിഭവൻ എന്നിവ മാർഗനിർദേശങ്ങളും ലഭിക്കുന്നുണ്ട്. സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലീന വർഗീസ്, പ്രധാനധ്യാപകൻ ബാബു ജോസഫ്, പി .ടി.എ പ്രസിഡൻറ് ജോസ് മടപ്പള്ളി, ഒയിസ്‌ക ഭാരവാഹികളായ സജി പെണ്ണാപറമ്പിൽ, ജെയ്‌സൺ മംഗര, ജോയി ആലുങ്കൽ, അധ്യാപകരായ എൻ.വി. ദിവാകരൻ, കെ.സി. എൽസമ്മ, അബ്ദുൽ നാസർ, ജോളി ജോസഫ്, സ്നേഹ കൃഷ്ണ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story