Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർ.ടി.ഒ ഒാഫിസ്​...

ആർ.ടി.ഒ ഒാഫിസ്​ വിഭജനം; പ്രതിഷേധം ശക്​തം

text_fields
bookmark_border
കൊടുവള്ളി: ആർ.ടി.ഒ ഒാഫിസ് വിഭജനത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. കൊടുവള്ളി ജോയൻറ് ആർ.ടി.ഒ ഓഫിസ് പരിധിയിൽ നിന്നും മണ്ഡലത്തിലെ പഞ്ചായത്തുകളെ ഒഴിവാക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പുതുതായി രൂപവത്കരിക്കുന്ന നന്മണ്ട ആർ.ടി.ഒ ഒാഫിസ് പരിധിയിലേക്ക് കിഴക്കോത്ത്, മടവൂർ, നരിക്കുനി പഞ്ചായത്തുകളെ ഉൾപ്പെടുത്തിയത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. കൊടുവള്ളി, കോഴിക്കോട് ജോയൻറ് ആർ.ടി.ഒ ഓഫിസുകൾ വിഭജിച്ചാണ് നന്മണ്ട ആസ്ഥാനമായി പുതിയ ജോയൻറ് ആർ.ടി.ഒ ഓഫിസ് വരുന്നത്. കൊടുവള്ളി മണ്ഡലത്തിലെ പഞ്ചായത്തുകൾ കൊടുവള്ളി ഓഫിസ് പരിധിയിൽ തന്നെ നിലനിർത്തുന്നതിനായി വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവരെ കാരാട്ട് റസാഖ് എം.എൽ.എ വ്യാഴാഴ്ച കാണുമെന്നറിയിച്ചിട്ടുണ്ട്. കൊടുവള്ളി ജോയൻറ് ആർ.ടി.ഒ ഓഫിസി​െൻറ പരിധിയിൽ നിന്നും കിഴക്കോത്ത് പഞ്ചായത്ത് വേർപെടുത്തി നന്മണ്ട ആസ്ഥാനമായി പുതുതായി അനുവദിക്കുന്ന ജോയൻറ് ആർ.ടി.ഒ ഓഫിസിന് കീഴിലേക്ക് മാറ്റാനുള്ള നീക്കം ഒഴിവാക്കണമെന്ന് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. കൊടുവള്ളി ജോയൻറ് ആർ.ടി.ഒ ഓഫിസിൽ നിന്നും വെറും 200 മീറ്റർ അകലെയുള്ള കിഴക്കോത്ത് ഗ്രാമപഞ്ചായത്തിനെ നന്മണ്ടയിൽ ഉൾപ്പെടുത്താനുള്ള നീക്കം ജനങ്ങളെ വൻ ദുരിതത്തിലാക്കുമെന്ന് ഭരണസമിതി സൂചിപ്പിച്ചു. ഈ നടപടി പുനഃപരിശോധിച്ച് കിഴക്കോത്ത് പഞ്ചായത്തിനെ കൊടുവള്ളിയിൽ തന്നെ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ.സി. ഉസ്സയിൽ അധ്യക്ഷത വഹിച്ചു. വൈ. പ്രസിഡൻറ് യു.പി. നഫീസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ജബ്ബാർ, വി.എം. മനോജ്, ശ്രീജ സത്യൻ, നസീമാ ജമാലുദ്ദീൻ എന്നിർ സംസാരിച്ചു. കിഴക്കോത്ത് പഞ്ചായത്തിനെ നന്മണ്ട ഓഫിസ് പരിധിയിലേക്ക് മാറ്റുന്ന നടപടി പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപെട്ടു. കൊടുവള്ളിക്ക് തൊട്ടടുത്ത് കിടക്കുന്ന കിഴക്കോത്ത് നിന്ന് നന്മണ്ടയിലേക്ക് 13 കിലോമീറ്ററോളം യാത്ര ചെയ്യണം. ഇത് വാഹന ഉടമകൾക്ക് പ്രയാസം സൃഷ്ടിക്കും. ഉത്തരവ് പുനഃപരിശോധന നടത്തി മാറ്റം വരുത്താൻ സ്ഥലം എം.എൽ.എക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് അസ്സയിൻ പറക്കുന്ന്, മുഹമ്മദ് അസ്‌ലം, എൻ.കെ. അബ്ദുൽ ബാരി, ജൗഹർ ആവിലോറ, പി. ഫാസിൽ, കെ. ഷഹബാസ് എന്നിവർ സംസാരിച്ചു. നന്മണ്ട ആസ്ഥാനമാക്കി പുതിയ ആർ.ടി.ഒ ഓഫിസ് രൂപവത്കരിക്കുേമ്പാൾ തൊട്ടടുത്ത മടവൂർ കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകളെ നന്മണ്ടയിലേക്ക് മാറ്റുന്ന നടപടി നിർത്തിവെക്കണമെന്ന് ഐ.എൻ.എൽ കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. എം.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. വഹാബ് മണ്ണിൽക്കടവ്, സി. റസാഖ്, പി.സി. അബൂബക്കർ, ടി. മൊയ്‌തീൻ, പി.പി. അസ്സയിനാർ, പി. റസാഖ് എന്നിവർ സംസാരിച്ചു. കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡൻറ് എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി.കെ. അബ്ദുറഹിമാൻ, പാട്ടത്തിൽ അബൂബക്കർ ഹാജി, പി.എം. ഹമീദ്, പി.ഡി. നാസർ, സി.എം. ഖാലിദ്, വി. അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story