Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ വായ്​പയെടുത്തവർ സമരത്തിന്​

text_fields
bookmark_border
കോഴിക്കോട്: വിദ്യാഭ്യാസ വായ്പയെടുത്തവരെ രക്ഷിക്കണമെന്ന് എജുക്കേഷൻ ലോണീസ് വെൽഫെയർ ഒാർഗനൈസേഷ​െൻറ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന വിദ്യാഭ്യാസ വായ്പയെടുത്തവരുടെ മലബാർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. സമരത്തി​െൻറ ആദ്യഘട്ടമെന്ന നിലക്ക് മാർച്ച് ആറിന് എസ്.ബി.െഎ കോഴിക്കോട് മാനാഞ്ചിറ ഒാഫിസിന് മുന്നിൽ ധർണ നടത്തും. ഗാന്ധിഗൃഹം ഒാഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന പ്രസിഡൻറ് എൻ. നാരായണൻ മൂസത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ.വി. തോമസ്, മംഗലാട്ട് രാമചന്ദ്രൻ, എ. രാജ്മോഹൻ, സരളാദേവി, വി.പി. മുഹമ്മദ്, ജമീല നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story